പടന്നക്കാട്: കബഡി ടൂര്‍ണമെന്റിന്റെ ഭാഗമായി കൊടിതോരങ്ങള്‍ കെട്ടുന്നതിനിടയില്‍ വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു. സംസ്ഥാന സ്‌കൂള്‍ കബഡി താരവും മാതമംഗലം സ്വദേശി സതീശന്‍ – അനന്തംപള്ളയിലെ പുഷ്പ ദമ്പതികളുടെ ഏക മകന്‍ നിതിന്‍ ക്യഷ്ണ (16) ആണ് മരിച്ചത്. ഇന്നലെ രാത്രി പടന്നക്കാട് അനന്തം പള്ള ശബരി ക്ലബിന് സമീപം ലജന്റ് കൂട്ടായ്മ ഇന്ന് രാവിലെ മുതല്‍ സംഘടിപ്പിക്കുന്ന കബഡി ടൂര്‍ണമെന്റ് ഭാഗമായി
കൊടിതോരങ്ങള്‍ കെട്ടുന്നതിനിടയിലാണ് കുഴഞ്ഞ് വീണത്. ഉടനെ സുഹൃത്തുക്കള്‍ നീലേശ്വരം തേജസ്വനി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപെടുകയായിരുന്നു. കോഴിക്കോട് സ്‌പോര്‍ട്ട്‌സ് സ്‌ക്കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ്. പഠനത്തിനിടയില്‍ രണ്ടു ദിവസത്തെ അവധിക്ക് അനന്തംപള്ളയിലെ അമ്മയുടെ വീട്ടില്‍ എത്തിയതായിരുന്നു. പത്താം ക്ലാസ് വരെ നീലേശ്വരം രാജാസ് ഹൈസ്‌ക്കൂളിലായിരുന്നു പഠിച്ചിരുന്നത്. കബഡിയിലെ മിന്നും പ്രകടനത്തില്‍ സ്‌കൂള്‍ തലത്തില്‍ സംസ്ഥാന ടീമില്‍ വരെ എത്തിയിരുന്നു. നിതിന്‍ കൃഷ്ണയുടെ ആകസ്മിക മരണം അനന്തംപള്ളയെ കണ്ണീരിലാഴ്ത്തി. കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ വെച്ച്
പോസ്റ്റ്‌മോട്ടത്തിന് ശേഷം ഉച്ചക്ക് ഒരു മണിക്ക് ശബരി ക്ലബില്‍ പൊതുദര്‍ശനം തുടര്‍ന്ന് വീട്ടില്‍ എത്തിക്കും.
