കാഞ്ഞങ്ങാട്: എം ആര്‍ എസ് ഫെസ്റ്റും പുതിയ തൊഴില്‍ മുഖ പരമായ കോഴ്‌സ് ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് (ജിഡിഎ)യുടെ ലോഞ്ചിംഗ് 14ന് രാവിലെ 9.30ന് ബേക്കല്‍ ഇന്റര്‍ നാഷണല്‍ ഹോട്ടലില്‍ നടക്കും. കഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുജാത ഉദ്ഘാടനം ചെയ്യും. ഡോ. ഗിരിധരറാവു മുഖ്യാതിഥിയാകും.എം ആര്‍ എസ്. ഇന്‍സ്റ്റ്യൂട്ട് എം.ഡി.ഡോ. വി. മനോജ് കുമാര്‍ അധ്യക്ഷനാവും. പുതിയതായി ആരംഭിക്കുന്ന കോഴ്‌സിന്
പ്ലസ് ടു പാസായ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും അപേക്ഷിക്കാം. രോഗി പരിചരണം ,അടിസ്ഥാന നഴ്‌സിംഗ് സഹായം, ആശുപത്രി പ്രവര്‍ത്തന രീതികള്‍, അടിയന്തര സാഹചര്യങ്ങളില്‍ സഹായം എന്നിവയാണ്
പുതിയ കോഴ്‌സിന്റെ ഉള്ളടക്കം. കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ആശുപത്രികള്‍, സ്വകാര്യ ആന്റ് മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രികള്‍, ക്ലിനിക്കുകള്‍, ഹോം കെയര്‍ സെന്റര്‍, വൃദ്ധസദനങ്ങള്‍ എന്നിവിടങ്ങളില്‍ ജോലി തരപ്പെടുത്തി കൊടുക്കും. വാര്‍ത്ത സമ്മേളനത്തില്‍ പ്രസാദ് കരിച്ചേരി, വി അബിന്‍, വി.നിഖില ബാബു, ഹരിത വി എന്നിവര്‍ സംബന്ധിച്ചു. ഫോണ്‍: 9188912761
