ഉന്നത വിദ്യാഭ്യാസ മേഖലയുടെ കേരള ബദല്‍ ശക്തിപ്പെടുത്തുന്നതിന് ഭരണത്തുടര്‍ച്ച അനിവാര്യം: എകെജിസിടി ജില്ലാ സമ്മേളനം

കാഞ്ഞങ്ങാട്: ഉന്നത വിദ്യാഭ്യാസ മേഖലയിലെ കേരള ബദല്‍ ശക്തിപ്പെടുത്തുന്നതിന് ഭരണത്തുടര്‍ച്ച അനിവാര്യമെന്ന് അസോസിയേഷന്‍ ഓഫ് കേരള ഗവണ്‍മെന്റ് കോളേജ് ടീച്ചേഴ്‌സ് കാസര്‍കോട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട് ജെ.സി.ഐ. ഹാളില്‍ നടന്ന സമ്മേളനം ഉദുമ എം.എല്‍.എ. അഡ്വ. സി. എച്ച്. കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് വിദ്യ കെ. അധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി ഡോ. ആസിഫ് ഇഖ്ബാല്‍ കാക്കശ്ശേരി സ്വാഗതം പറഞ്ഞു. ഈ അധ്യയന വര്‍ഷം സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന സംസ്ഥാന സെക്രട്ടറി ശശി സി.ടി., ജില്ലാ വൈസ് പ്രസിഡണ്ട് ഡോ. അഷ്‌റഫ് പി. സി. എന്നിവര്‍ക്ക് യാത്രയയപ്പ് നല്‍കി. എ.കെ.ജി.സി.ടി. സംസ്ഥാന സെക്രട്ടറി ഡോ. എം.എസ്. മുരളി സംഘടനാ റിപ്പോര്‍ട്ടും ജില്ലാ സെക്രട്ടറി ഡോ.ആസിഫ് ഇഖ്ബാല്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ ഡോ. അനൂപ്കുമാര്‍ എം. വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. ഭാരവാഹികള്‍: പ്രകാശന്‍ കെ.(പ്രസിഡണ്ട്), ഡോ. രെതീഷ് പി. കെ., ബിജു കെ. (വൈസ്പ്രസിഡണ്ട്), രാജു എം. സി. (സെക്രട്ടറി), ഡോ. പ്രദീപ് എ. വി., ദീപ കെ. (ജോ.സെക്രട്ടറി), ഡോ. അനുമോള്‍ സി. എന്‍. (ട്രഷറര്‍).

 

error: Content is protected !!