ഭാര്യയെയും ഇളയമ്മമാരെയും വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതിക്ക് 7 വര്‍ഷം കഠിന തടവും ഒരു ലക്ഷം പിഴയും

ബേക്കല്‍: ഭാര്യയെയും ഇളയമ്മമാരെയും വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതിയെ 7 വര്‍ഷം കഠിന തടവും ഒരു ലക്ഷം പിഴയും. പനയാല്‍ തോണിക്കടവ് കായക്കുന്നില്‍ ദാമോദരനെ കാസര്‍കോട് അഡീഷണല്‍ ജില്ലാ ആന്റ് സെഷന്‍സ് കോടതി (മൂന്ന് ) ജഡ്ജ് അചിന്ത്യ രാജ് ഉണ്ണിയാണ് 7 വര്‍ഷം കഠിന തടവും ഒരു ലക്ഷം പിഴയും ശിക്ഷിച്ചത്.
2019 മെയ് 21 ന് രാത്രി 11.30 ഓടെയാണ് ദാമോദരന്‍ പിണങ്ങി ഇളയമ്മമാരുടെ വീട്ടില്‍ നില്‍ക്കുകയായിരുന്നു. ഭാര്യ നിര്‍മല, ഇളയമ്മമാരായ നാരായണി, ചെറിയോള്‍ എന്നിവരേയും വീട്ടില്‍ അതിക്രമിച്ച് കയറി വാക്കത്തിയും സ്റ്റീല്‍ കത്തിയും കൊണ്ട് കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ബേക്കല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്നത്തെ ബേക്കല്‍ സബ് ഇന്‍സ്‌പെക്ടര്‍ ശ്രീഹരിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ആദ്യം ഇന്‍സ്‌പെക്ടര്‍ വി.വി. ലതീഷ് അന്വേഷണം നടത്തിയ കേസില്‍ ഇന്‍സ്‌പെക്ടര്‍ പി. നാരായണനാണ് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡീ. ഗവ. പ്ലീഡര്‍ പി.സതീശന്‍, അഡ്വ. അമ്പിളി എന്നിവര്‍ ഹാജരായി.

 

error: Content is protected !!