കൃഷി ഉല്‍പാദന, സേവനമേഖലയ്ക്ക് മുന്‍ഗണന നല്‍കി കിനാനൂര്‍- കരിന്തളം ബജറ്റ്

കരിന്തളം: കൃഷിക്കും ഉല്‍പാദന സേവന മേഖലകള്‍ക്കും മുന്‍ഗണന നല്‍കിക്കൊണ്ട് കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്ത് 202627 ബജറ്റ് അവതരിപ്പിച്ചു. പ്രാരംഭ ബാക്കി 31525922 (മൂന്ന് കോടി പതിനഞ്ച് ലക്ഷത്തി ഇരുപത്തിഅഞ്ചായിരത്തി തൊള്ളായിരത്തി ഇരുപത്തി രണ്ട്) രൂപയും, നികുതി, നികുതിയേതര വരുമാനം സര്‍ക്കാറില്‍ നിന്നുള്ള ഗ്രാന്റുകളും മറ്റ് മൂലധന വരവുകളുമായി ആകെ 388366744 ( മുപ്പത്തി എട്ട് കോടി എണ്‍പത്തി മൂന്ന് ലക്ഷത്തി അറുപത്തി ആറായിരത്തി എഴുനൂറ്റി നാല്‍പത്തിനാല് രൂപ) രൂപയും കൂടി 41,98,92666/( നാല്‍പത്തി ഒന്ന് കോടി തൊണ്ണൂറ്റി എട്ട് ലക്ഷത്തി തൊണ്ണൂറ്റി രണ്ടായിരത്തി അറുനൂറ്റി അറുപത്തിയാറ് രൂപ വരവും 381306034 (മുപ്പത്തി എട്ട് കോടി പതിമൂന്ന് ലക്ഷത്തി ആറായിരത്തി മുപ്പത്തിനാല് രൂപ ചെലവും, 3,85,86632 (മൂന്ന് കോടി എണ്‍പത്തി അഞ്ച് ലക്ഷത്തി എണ്‍പത്തി ആറായിരത്തി അറുനൂറ്റി മൂപ്പത്തി രണ്ട് രൂപ) രൂപ മിച്ചമുളള ബജറ്റാണ് ഇന്ന് രാവിലെ കിനാനൂര്‍ കരിന്തളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ അനിത അവതരിപ്പിച്ചത്.

ഉത്പാദനമേഖലയ്ക്ക് രണ്ടരക്കോടിയിലധികം രൂപയുടെ പദ്ധതികളാണ് വിഭാവനം ചെയ്തിട്ടുള്ളത്. തെങ്ങ് കൃഷി നെല്‍കൃഷി, പച്ചക്കറി കൃഷി, നേന്ത്രവാഴ കൃഷി എന്നീ മേഖലകളില്‍ കാര്യക്ഷമമായ ഇടപെടല്‍ നടത്തും. മൃഗസംരക്ഷണ , ക്ഷീര വികസന മേഖലയിലും യന്ത്രവത്കരണം, ക്ഷീര കര്‍ഷകര്‍ക്ക് ധനസഹായം എന്നിവ ഏറ്റെടുക്കും .തെരുവ് നായ്ക്കളെ നിയാന്ത്രിക്കുന്നതിന് ജില്ലാ പഞ്ചായത്തുമായി ബന്ധപ്പെട്ട് സംയുക്ത പദ്ധതി ഏറ്റെടുക്കും. പേവിഷബാധയ്‌ക്കെതിരായുള്ള വാക്‌സിനേഷന്‍ നടപ്പിലാക്കും. സ്വയം തൊഴില്‍ സംരംഭ മേഖലയില്‍ നൂതന ആശയങ്ങള്‍ പ്രയോജനപ്പെടുത്തി സംരംഭങ്ങള്‍ ഏറ്റെടുത്തു നടപ്പിലാക്കും. പഞ്ചായത്തിലെ ചാലുകളുടേയും തോടുകളുടേയും പാര്‍ശ്വഭിത്തി സംരക്ഷണം പദ്ധതിയുടെ ഭാഗമാക്കും.കാര്‍ഷിക മേഖലയുടെ സമഗ്ര പുരോഗതിയ്ക്ക് വിവിധ പാടശേഖര സമിതിയുടെ കെട്ടിടങ്ങളുടെ പുനരുദ്ധാരണം ഏറ്റെടുത്ത് നടത്തും.

വിദ്യാലയങ്ങളെ കേന്ദ്രീകരിച്ച് കൂട്ടുകൃഷി തോട്ടംകാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതി എന്നിവ നടപ്പില്‍ വരുത്തും. സമഗ്ര വൈവിദ്ധ്യ മേഖലകളില്‍ പഞ്ചായത്തിന്റെ അനന്ത സാദ്ധ്യതകളെ പ്രയോജനപ്പെടുത്തുന്ന രീതിയിലുളള പഠനം നടത്തുകയും സമഗ്ര റിപ്പോര്‍ട്ട് തയ്യാറാക്കുകയും ചെയ്യും.ജൈവ സേവന മേഖലയില്‍ ഭവന നിര്‍മ്മാണ പദ്ധതിയ്ക്ക് മുന്‍തൂക്കം നല്‍കിയിട്ടുളള പദ്ധതികള്‍ നടപ്പിലാക്കും.ലൈഫ് ഭവന പദ്ധതിയില്‍ പട്ടികയിലുളള മുഴുവന്‍ പേര്‍ക്കും ധനസഹായം ലഭ്യമാക്കും. പി എം എ വൈ ഭവന പദ്ധതിയില്‍ എഗ്രിമെന്റ് വെച്ച 232 വീടുകളുടെയും പൂര്‍ത്തീകരണത്തിന് ആവശ്യമായ ഇടപെടല്‍ നടത്തും. മുഴുവന്‍ അംഗന്‍വാടികളുടെയും പുനരുദ്ധാരണം നടത്തും. ഹരിത കര്‍മ്മസേനയുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കും.പഞ്ചായത്തിലെ എല്ലാ ആശുപത്രികളും ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്തും.പാലിയേറ്റീവ് പ്രവര്‍ത്തനം ഗുണകരമായ മാറ്റങ്ങളോടെ നടപ്പിലാക്കും.ഡയാലിസിസ് രോഗികള്‍ക്ക് കിറ്റ് ലഭ്യമാക്കും.ഭിന്നശേഷി മേഖലയില്‍ കാര്യമായ ഇടപെടലുകള്‍ നടത്തും.സ്‌കൂളുകളില്‍ അടിസ്ഥാന സൗകര്യം ഒരുക്കും.

സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിക്കല്‍, സ്ട്രീറ്റ് ലെറ്റുകളുടെ റിപ്പയറിംഗ്, ഹൈമാസ്റ്റ്, മിനി മാസ്റ്ററ്റ് വൈറ്റുകളുടെ പുനരുദ്ധാരണം എന്നീ പദ്ധതികള്‍ നടപ്പില്‍ വരുത്തും 7 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ പശ്ചാത്തല മേഖലയില്‍ നടപ്പിലാക്കും. ടൂറിസം മേഖലയില്‍ കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്തിന് റെ അനന്തമായ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്ന രീതിയിലുള്ള പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതിന് ടൂറിസം സര്‍ക്യൂട്ട് രൂപീകരിക്കും. പട്ടിക ജാതി പട്ടിക വര്‍ഗ്ഗ മേഖലയില്‍ സമഗ്ര പദ്ധതികള്‍ നടപ്പിലാക്കും. നിര്‍മ്മാണ കമ്മ്യൂണിറ്റി ഹാളുകളുടെ പുനരുദ്ധാരണം ലൈഫ് വേന ധനസഹായം, വീടുകളുടെ പുനരുദ്ധാരണം മെറിറ്റോറിയസ് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്, പട്ടിക ജാതി / പട്ടിക വര്‍ഗ യുവജനങ്ങളുടെ സംഘങ്ങള്‍ക്ക് വാദ്യോപകരണം എന്നിവ നടപ്പില്‍ വരുത്തും.

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ 15 കോടിയിലധികം രൂപയുടെ വികസന പദ്ധതികള്‍ നടപ്പില്‍ വരുത്തും. ജലാശയങ്ങളുടെ നവീകരണം ഗ്രാമീണ റോഡുകളുടെ നിര്‍മ്മാണം ചെക്ക് ഡാമുകളുടെ നിര്‍മ്മാണം, കയര്‍ ഭൂവസ്ത്രം, 1000 സോക്പിറ്റ് നിര്‍മ്മാണം,500 കിണര്‍ റീചാര്‍ജ്ജ് എന്നീ പദ്ധതികള്‍ ഏറ്റെടുക്കും.
പഞ്ചായത്ത് പ്രസിഡന്റ് എം രാജന്‍ അധ്യക്ഷത വഹിച്ചു.സെക്രട്ടറി എ വി സന്തോഷ് കുമാര്‍ സ്വാഗതം പറഞ്ഞു.

 

error: Content is protected !!