50 വര്‍ഷത്തെ സേവനത്തിനുശേഷം കാഞ്ഞങ്ങാട് മത്സ്യ മാര്‍ക്കറ്റിലെ തൊഴിലാളി ടി. മുഹമ്മദ് കുഞ്ഞി വി രമിച്ചു

കാഞ്ഞങ്ങാട്: 50 വര്‍ഷത്തെ സേവനത്തിനുശേഷം കാഞ്ഞങ്ങാട് മത്സ്യ മാര്‍ക്കറ്റിലെ എസ് ടി യു തൊഴിലാളി ടി. മുഹമ്മദ് കുഞ്ഞി മത്സ്യ മാര്‍ക്കറ്റിലെ ജോലിയില്‍ നിന്നും ഇന്ന് വിരമിച്ചു. അതിരാവിലെ അദ്ദേഹത്തിന്റെ വീട്ടില്‍ നിന്നും കുടുംബം പുലര്‍ത്തുന്നതിന് വേണ്ടി നടന്നും സൈക്കിള്‍ ചവിട്ടിയും കാഞ്ഞങ്ങാട് മാര്‍ക്കറ്റില്‍ എത്തുകയും കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും ട്രെയിന്‍ മാര്‍ഗ്ഗവും പള്ളിക്കര കടപ്പുറത്ത് നിന്നും 80 കിലോയോളം വരുന്ന മത്സ്യ കെട്ടുകള്‍ മാര്‍ക്കറ്റില്‍ തല ചുമടായി എത്തിക്കുകയും ചെയ്യുന്ന ഇദ്ദേഹം ഇന്നുള്ള തൊഴിലാളികള്‍ക്ക് ഒരു മാതൃകയാണ്.

 

error: Content is protected !!