കരിന്തളം:കിനാനൂര്‍ കരിന്തളം ഗ്രാമ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയുടെ ഭാഗമായി വിദ്യാര്‍ത്ഥി ഹരിത സേന സ്‌കോളര്‍ഷിപ്പ് പദ്ധതി ഇക്കോ സെന്‍സ് ശുചിത്വ പഠനോത്സവം സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം രാജന്‍ നിര്‍വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേര്‍സണ്‍ എന്‍ ടി ശ്യാമള അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ അനിത , സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ എം സുരേന്ദ്രന്‍, എ പി സജിത്ത് കുമാര്‍ , പഞ്ചായത്ത് സെക്രട്ടറി എ വി സന്തോഷ് കുമാര്‍ ,മെമ്പര്‍ മുഹമ്മദ് കെ നൗഷാദ്, പി ഇ സി സെക്രട്ടറി ടി സുരേശന്‍ സംസാരിച്ചു. പി വത്സരാജ് ആര്‍ പി ശുചിത്വ മിഷന്‍ പദ്ധതി വിശദീകരിച്ചു. ഹരിത കേരളം ആര്‍പി കെ. കെ രാഘവന്‍ സംസാരിച്ചു. പി.ടി രാജേഷ് സ്വാഗതവും അസി:സെക്രട്ടറി സജീന്ദ്രന്‍ പുതിയപുരയില്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് പഞ്ചായത്തിലെ യുപി,എച്ച് എസ്,എച്ച് എസ് എസ് വിഭാഗത്തില്‍ പെട്ട തെരഞ്ഞെടുക്കപ്പെട്ട 50 വിദ്യാര്‍ത്ഥികള്‍ ഇക്കോ സെന്‍സിന്റെ ഭാഗമായി നടത്തിയ പ്രവര്‍ത്തനങ്ങളുടെ അവതരണവും വെയ്സ്റ്റ് ടു ആര്‍ട്ട് പ്രദര്‍ശനവും നടത്തി. ജന പ്രതിനിധികള്‍ , മെന്റര്‍ അധ്യാപകര്‍, വിവിധ സ്‌കൂളുകളിലെ ഇതര അധ്യാപകരും വിദ്യാര്‍ഥികളും രക്ഷിതാക്കളും സംബന്ധിച്ചു. സമാപന സമ്മേളനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ് വിതരണം ചെയ്തു. ഇക്കോ സെന്‍സ് പദ്ധതി അവതരണത്തില്‍ ജി എച്ച് എസ് എസ് ചായ്യോത്ത്, എയുപിഎസ് നെല്ലിയടുക്കം എന്നിവ മികച്ച വിദ്യാലയങ്ങളായും അനുമൃത എയുപിഎസ് കൂവാറ്റി ഷഹാന എ യുപിഎസ് ബിരിക്കുളം, നിരഞ്ജന, ഏഞ്ചല്‍ ( ജി എച്ച് എസ് എസ് പരപ്പ ), അജുല്‍ (എച്ച് എസ് കുമ്പളപ്പള്ളി ) , ആകര്‍ഷ് അശോക്( ചായ്യോത്ത്) എന്നിവരെ മികച്ച വിദ്യാര്‍ത്ഥികളായും തെരഞ്ഞെടുത്ത് അനുമോദിച്ചു.
