നീലേശ്വരം പോലീസ് കൂട്ടായ്മ ഉദ്ഘാടനവും യാത്രയയപ്പും സംഘടിപ്പിച്ചു

നീലേശ്വരം :നീലേശ്വരത്തും പരിസര പ്രദേശങ്ങളിലുമുള്ള പോലീസ് ഉദ്യോഗസ്ഥന്മാരുടെ ഒത്തു ചേരല്‍ നീലേശ്വരം പോലീസ് കൂട്ടായ്മയുടെ ഔപചാരികമായ ഉദ്ഘാടനം നീലേശ്വരം വ്യാപാര ഭവനില്‍ നാടക കലാകാരനും അധ്യാപകനുമായ രാജ് മോഹന്‍ നീലേശ്വരം നിര്‍വഹിച്ചു. നീലേശ്വരം പോലീസ് കൂട്ടായ്മയുടെ പ്രസിഡന്റ് മഹേന്ദ്രന്‍ കാര്യങ്കോട് അധ്യക്ഷനായി. യോഗത്തില്‍ സര്‍വീസില്‍ നിന്നും റിട്ട.സബ് ഇന്‍സ്‌പെക്ടര്‍മാരായ കെ വി മധുസൂദനന്‍, വി നന്ദനന്‍ എന്നിവര്‍ക്കുള്ള യാത്രയയപ്പ് ചടങ്ങും നടന്നു.നീലേശ്വരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഇ. കെ.സുഭാഷ് ,വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് സുരേഷ് കുമാര്‍, ജനമൈത്രി സുരക്ഷാ സമിതി അംഗം ഇടയില്ലം രാധാകൃഷ്ണന്‍ നമ്പ്യാര്‍,റിട്ട. സബ് ഇന്‍സ്‌പെക്ടര്‍ ഭാര്‍ഗ്ഗവന്‍ എന്നിവര്‍ സംസാരിച്ചു.കൂട്ടായ്മ പ്രസിഡന്റ് ദിലീഷ് കുമാര്‍ പള്ളിക്കൈ സ്വാഗതവും കൂട്ടായ്മ ജോയിന്റ് സെക്രട്ടറി എം ടി പി സെയ്ഫുദീന്‍ നന്ദിയും പറഞ്ഞു.

 

error: Content is protected !!