എന്‍. ആര്‍. ഇ. ജി വര്‍ക്കേഴ്‌സ് യൂണിയന്‍ അജാനൂര്‍ പഞ്ചായത്ത് വാഹന പ്രചാരണ ജാഥ സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി എം ഗൗരി ഉദ്ഘാടനം ചെയ്തു

രാവണേശ്വരം: എന്‍. ആര്‍. ഇ.ജി വര്‍ക്കേഴ്‌സ് യൂണിയന്‍ മാര്‍ച്ച് മൂന്നിന് സംഘടിപ്പിക്കുന്ന പ്രക്ഷോഭ പരിപാടിയുടെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ പിക്കറ്റിങ് സമരം സംഘടിപ്പിക്കുകയാണ്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കുക, നാല് ലേബര്‍ കോഡുകള്‍ സംരക്ഷിക്കുക, വിത്ത് ബില്‍, വൈദ്യുതി ബില്‍ പിന്‍വലിക്കുക തുടങ്ങിയ മര്‍മ്മ പ്രധാന്യങ്ങളായ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് കേന്ദ്ര സര്‍ക്കാറിന്റെ കര്‍ഷക ദ്രോഹ, തൊഴിലാളി ദ്രോഹ, ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രക്ഷോഭ പരിപാടി സംഘടിപ്പിക്കുന്നത്. പ്രക്ഷോഭ സമരത്തിന്റെ പ്രചാരണാര്‍ത്ഥം അജാനൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചു. രാവണേശ്വരം മാക്കിയില്‍ നിന്നും പ്രയാണം ആരംഭിച്ച വാഹന പ്രചരണ ജാഥ എന്‍. ആര്‍. ഇ. ജി വര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ലാ സെക്രട്ടറി എം. ഗൗരി ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി കണ്‍വീനര്‍ ബ്രീജ പാടിക്കാനം അധ്യക്ഷത വഹിച്ചു. ചെറാക്കോട്ട് കുഞ്ഞികണ്ണന്‍, എ. കൃഷ്ണന്‍, ഒ. മോഹനന്‍, എം. ബാലകൃഷ്ണന്‍, സുധാ അശോകന്‍, ദീപ പ്രവീണ്‍, രതീഷ് വെള്ളംതട്ട, പി. എ. ശകുന്തള, പി. ഗംഗാധരന്‍ എന്നിവര്‍ സംസാരിച്ചു. സംഘാടകസമിതി ചെയര്‍മാന്‍ അനീഷ് ദീപം സ്വാഗതം പറഞ്ഞു. എന്‍.ആര്‍.ഇ.ജി വര്‍ക്കേഴ്‌സ് യൂണിയന്‍ അജാനൂര്‍ പഞ്ചായത്ത് സെക്രട്ടറി എം ജി പുഷ്പ ജാഥാ ലീഡറും പ്രസിഡണ്ട് പി. കെ കണ്ണന്‍ മാനേജരുമായ വാഹന പ്രചരണ ജാഥ പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണ പരിപാടികള്‍ക്ക് ശേഷം കാറ്റാടിയില്‍ സമാപിച്ചു.

 

error: Content is protected !!