11 വയസ്സ് പ്രായമുള്ള ആണ്‍കുട്ടിയെ  പീഡിപ്പിച്ച കേസ് : പ്രതിക്ക് 30 വര്‍ഷം കഠിന തടവും പിഴയും

കാഞ്ഞങ്ങാട്: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 30 വര്‍ഷം കഠിന തടവും 35000 രൂപ പിഴയും, പിഴ അടച്ചില്ലെങ്കില്‍ 1 വര്‍ഷം അധിക തടവിനും ശിക്ഷ വിധിച്ചു. വലിയപറമ്പ
ഇടയിലക്കാട് മാടപ്പള്ളി വീട്ടില്‍ എം. ബിന്ദുകുമാര്‍ എന്ന നന്ദന്‍ (53)നെയാണ് ഹോസ്ദുര്‍ഗ് സ്‌പെഷ്യല്‍ കോര്‍ട്ട് ഫോര്‍ ദി ട്രയല്‍ ഓഫ് ഓഫന്‍സസ് അണ്ടര്‍ പോക്‌സോ ആക്ട് ഹോസ്ദുര്‍ഗ് ജഡ്ജ് പി എം സുരേഷ് ശിക്ഷ വിധിച്ചത്.
ചന്തേര പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന 11വയസ്സ് പ്രായമുള്ള ആണ്‍കുട്ടിയെ പ്രതി
2024 മാര്‍ച്ച് 3ന് ഉച്ചക്ക് 1.15 ന് കുട്ടിക്ക് കുരങ്ങിനെ കാണിച്ചുതരാമെന്ന് പറഞ്ഞ് ലൈംഗിക ഉദ്ദേശത്തോടെ പ്രതിയുടെ സ്‌കൂട്ടറില്‍ കുട്ടിയെ കൂട്ടിക്കൊണ്ടുപോയി പ്രതിയുടെ വീട്ടില്‍ വെച്ച് കുട്ടിയെ ഗൗരവതരമായ ലൈംഗിക അതിക്രമത്തിനിര യാക്കുകയും ചെയ്ത കേസ്. ചന്തേര പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ്സില്‍ അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് അന്നത്തെ ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് ആയിരുന്ന ജി പി മനുരാജ് ആണ്. പ്രോസീക്യൂഷന് വേണ്ടി ഹോസ്ദുര്‍ഗ് സ്‌പെഷ്യല്‍ പബ്ലിക് പ്രോസീക്യൂട്ടര്‍ എ. ഗംഗാധരന്‍ ഹാജരായി.

 

error: Content is protected !!