വിസ തട്ടിപ്പ്: പ്രതി പിടിയില്‍

കാഞ്ഞങ്ങാട്: ജര്‍മ്മനിയിലേക്ക് തൊഴില്‍ വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ പ്രതിയെ ഹോസ്ദുര്‍ഗ് പോലീസ് കര്‍ണാടകയില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്തു. ഭീമനടി കമ്മാടം സ്വദേശി ജിന്‍സ് തോമസ്(36) ആണ് അറസ്റ്റിലായത്. ജര്‍മ്മനിയിലേക്ക് തൊഴില്‍ വിസ വാഗ്ദാനം ചെയ്ത് പേപ്പര്‍ വര്‍ക്കുകളുടെ പേരില്‍ പരാതിക്കാരനില്‍ നിന്ന് എട്ട് ലക്ഷത്തോളം രൂപ കൈപ്പറ്റിയ ശേഷം വിസ നല്‍കാതെ കബളിപ്പിച്ചുവെന്ന പരാതിയിലാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. പരാതിക്കാരന്‍ പലതവണ ഫോണിലൂടെ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും കൃത്യമായ മറുപടി ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് ഹോസ്ദുര്‍ഗ് പോലീസ് സ്‌റ്റേഷനില്‍ കഴിഞ്ഞ വര്‍ഷം കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതി ഒളിവില്‍ കഴിയുന്നതായി കണ്ടെത്തി. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതി ദാബസ്‌പേട്ട് പ്രദേശത്തുണ്ടെന്ന് സ്ഥിരീകരിച്ചത്. തുടര്‍ന്ന് പോലീസ് സംഘം എത്തി പിടികൂടുകയായിരുന്നു. ഒളിവില്‍ കഴിയുന്നതിനിടെ ഏകദേശം ഒരു വര്‍ഷത്തോളമായി പ്രതി ഒരു ഹോട്ടലില്‍ മാനേജറായി ജോലി ചെയ്തു വരികയായിരുന്നു എന്നും പോലീസ് വ്യ ക്തമാക്കി.

 

error: Content is protected !!