കഞ്ചാവുമായി യുവാവ് എക്‌സൈസ് സംഘത്തിന്റെ പിടിയില്‍; കൊട്രച്ചാല്‍ വെള്ളി മാട്ടുമ്മല്‍ വി.എം.ഷിബു ആണ് പിടിയിലായത്

കാഞ്ഞങ്ങാട് :കഞ്ചാവുമായി യുവാവ് എക്‌സൈസ് സംഘത്തിന്റെ പിടിയില്‍. കൊട്രച്ചാല്‍ വെള്ളി മാട്ടുമ്മല്‍ വി.എം. ഷിബു (36 )ആണ് പിടിയിലായത്.  വെള്ളിയാഴ്ച രാത്രി 7.30 ന് തണ്ടുമ്മല്‍, കുയാല്‍ ഞാണിക്കടവ് റോഡില്‍ വെച്ചാണ് 120 ഗ്രാം കഞ്ചാവ് കൈവശത്തിന് ഹോസ്ദുര്‍ഗ് എക്‌സൈസ് റെയ്ഞ്ച് ഓഫീസിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഇ.വി ജിഷ്ണുകുമാറും സംഘവും പിടികൂടിയത്. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി. രാജീവന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ രാഹുല്‍,അനീഷ്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ ശാന്തി കൃഷ്ണ, പി സിഇഒ ഡ്രൈവര്‍ രാജീവന്‍ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.

 

error: Content is protected !!