കാഞ്ഞങ്ങാട് നഗരത്തിലെ സുപ്രധാന വിഷയങ്ങള്‍ ഉടനടി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മര്‍ച്ചന്റ് അസോസിയേഷന്‍ ഭാരവാഹികള്‍ നഗരസഭ ചെയര്‍മാന് നിവേദനം നല്‍കി

കാഞ്ഞങ്ങാട്: നഗരത്തിലെ തെരുവ് വിളക്ക് കത്തിക്കുക, നഗരത്തിലെ പാര്‍ക്കിംഗ് പ്രശ്‌നം പരിഹരിക്കുക,
വഴിയോരക്കച്ചവടം നിയന്ത്രിക്കുക തുടങ്ങിയ ആവശ്യക്കള്‍ ഉന്നയിച്ച് കാഞ്ഞങ്ങാട് മര്‍ച്ചന്റ്‌സ് അസോയിയേഷന്‍
പ്രസിഡന്റ് സി.കെ.ആസിഫിന്റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് അംഗങ്ങള്‍ നഗരസഭ ചെയര്‍മാന്‍ വി.വി.രമേശന് നിവേദനം നല്‍കി. 10 ദിവസത്തിനുള്ളില്‍ തന്നെ തെരുവ് വിളക്കുകള്‍ പ്രവര്‍ത്തനസജ്ജമാക്കുമെന്നും,അതോടൊപ്പം നഗരത്തിലെ പാര്‍ക്കിംഗ് വിഷയത്തിനും താല്‍ക്കാലിക പരിഹാരം ഉടന്‍ ഉണ്ടാകും എന്നും, ടൗണ്‍ പ്ലാനിങ് കമ്മിറ്റി വിളിച്ചു ചേര്‍ത്ത് രണ്ടുമാസത്തിനുള്ളില്‍ തന്നെ തെരുവ് കച്ചവടക്കാരെ മറ്റു സ്ഥലത്തേക്കും മറ്റൊന്നാണെന്ന് നഗരസഭ ചെയര്‍മാന്‍ വിവി രമേശന്‍ വ്യാപാരികള്‍ ഉറപ്പുനല്‍കി. ഉറപ്പു പാലിച്ചില്ലെങ്കില്‍ നഗരസഭ ഓഫീസ് ഉപരോധം അടക്കമുള്ള പ്രക്ഷോഭ പരിപാടികള്‍ ആരംഭികുമെന്ന് കെ എം എ ഭാരവാഹികള്‍ പറഞ്ഞു.

 

error: Content is protected !!