ലക്ഷം ദീപ സമര്‍പ്പണത്തിന് ആശംസകളുമായി ജമാഅത്ത് ഭാരവാഹികള്‍

ആറങ്ങാടി: വടക്കന്‍കേരളത്തിന്റെ അമ്മ ദേവ സങ്കല്‍പ്പങ്ങളില്‍ പ്രധാനിയായ നിലാങ്കര ശ്രീ കുതിരക്കാളി ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിന മഹോത്സവത്തിന്റെ ഭാഗമായുള്ള ലക്ഷം ദീപം സമര്‍പ്പണത്തിന് ആശംസകള്‍ നേര്‍ന്ന് ആറങ്ങാടി ഇസ്സത്തുല്‍ ഇസ്‌ലാം ജമാഅത്ത് ഭാരവാഹികള്‍ ക്ഷേത്രാങ്കണത്തിലെത്തി. ആഘോഷത്തിന് ആശംസകള്‍ നേരുകയും അടുത്ത മാസം നടക്കുന്ന ആറങ്ങാടി മഖാം ഉറൂസിന് ക്ഷേത്ര ഭാരവാഹികളെ ക്ഷണിക്കുകയും ചെയ്തു. ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ കൊവ്വല്‍ ദാമോദരന്‍, ജന. കണ്‍വീനര്‍ കൃഷ്ണന്‍ പനങ്കാവ്, ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് കെ സുന്ദരന്‍ എന്നിവരുടെ നേതൃത്വത്തില്‍ ജമാഅത്ത് ഭാരവാഹികളെ സ്വീകരിച്ചു. ജമാഅത്ത് പ്രസിഡണ്ട് എം കെ അബ്ദുല്‍റഷീദ് ഹാജി, അര്‍റഹ്മ സെന്റര്‍ ചെയര്‍മാന്‍ ബഷീര്‍ ആറങ്ങാടി, ഉറൂസ് കമ്മിറ്റി ചെയര്‍മാന്‍ സി എച്ച് അബ്ദുല്‍ ഹമീദ് ഹാജി, ജമാഅത്ത് ജന. സെക്രട്ടറി ടി അബ്ദുല്‍ അസീസ്, മുന്‍ കൗണ്‍സിലര്‍മാരായ ടി റംസാന്‍, ടി മുഹമ്മദ് കുഞ്ഞി, എ പി കരീം, ക്ഷേത്ര ഭാരവാഹികളായ സുമേഷ്, സുരേന്ദ്രന്‍, സുകുമാരന്‍, മോഹനന്‍ കൊവ്വല്‍സ്റ്റോര്‍, ഗംഗാധരന്‍ കൊവ്വല്‍സ്റ്റോര്‍, പവിത്രന്‍ എഞ്ചിനീയര്‍, ബിനു മാസ്റ്റര്‍, ദിനേശന്‍ കുഞ്ഞമ്പു എന്നിവര്‍ സംബന്ധിച്ചു.

 

error: Content is protected !!