പെരിയ കുഞ്ഞിവളപ്പ് തറവാട് ശ്രീ വയനാട്ട് കുലവന്‍ തെയ്യം കെട്ട് മഹോത്സവം : കലവറ സാധങ്ങളുമായി പെരിയ ഇല്‍യാസ് ജമാഅത്ത് കമ്മിറ്റിയും

പെരിയ :പെരിയ കുഞ്ഞിവളപ്പ് തറവാട് വയനാട്ട് കുലവന്‍ തെയ്യം കെട്ട് മഹോത്സവത്തിന്
കലവറ നിറയ്ക്കല്‍ ചടങ്ങില്‍ പെരിയ ഇല്‍യാസ് ജമാഅത്ത് കമ്മിറ്റിയ ഭാരവാഹികള്‍ കലവറ സാധങ്ങളുമായി എത്തി. പ്രസിഡന്റ് ഷംസു പെരിയ ,ജനറല്‍ സെക്രട്ടറി ബദ്‌റുദീന്‍ പെരിയ,ട്രഷറര്‍ സി എച്ച് റഫീഖ്,
മറ്റു ഭാരവാഹികള്‍ ലത്തീഫ് പെരിയ ,എം ഷെരീഫ് ,ബി സിദ്ധീഖ് , പി അബ്ദുള്‍ ഖാദര്‍ പെരിയ , പി അബ്ദുള്‍ റഹ്മാന്‍ ഹാജി, ബി അബ്ദുല്ല, മഹല്ല് നിവാസികളായ പി അബ്ദുള്‍ റഹ്മാന്‍ അള്ളു , മുഹമ്മദ് ഉമ്പു എന്നിവരാണ് കലവറ
സാധനങ്ങളുമായി ദേവസ്ഥാനത്ത് എത്തിയത്.

 

error: Content is protected !!