നീലേശ്വരം :അനധികൃത മണല്‍ കടത്തിനെതിരെ നീലേശ്വരം പോലീസ് നടപടി കടുപ്പിച്ചു.അതിന്റെ ഭാഗമായി അനധികൃതമായി കരമണല്‍ കടത്തുകയായിരുന്ന ടിപ്പര്‍ ലോറി നീലേശ്വരം പോലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ 5 മണിയോടെ പെട്രോളിങ് നടത്തുകയായിരുന്ന നീലേശ്വരം എസ് ഐ കെ സുഭാഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമണ് ദേശീയപാതയില്‍ നീലേശ്വരം മാര്‍ക്കറ്റില്‍ നളന്ദ റിസോര്‍ട്ടിന് മുന്‍വശം വെച്ച് കാഞ്ഞങ്ങാട് ഭാഗത്തുനിന്നും കര മണലുമായി വരികയായിരുന്ന കെ എല്‍ 59 ബി 3142 നമ്പര്‍ ടിപ്പര്‍ ലോറി കസ്റ്റഡിയിലെടുത്തത്.ലോറി സ്റ്റേഷന്‍ കോമ്പൗണ്ടിലേക്ക് മാറ്റി.പോലീസ് സംഘത്തില്‍ എസ് ഐക്ക് പുറമേ സി പി ഒ മാരായ ബാബു, അജിത്ത് എന്നിവരുമുണ്ടായിരുന്നു. സംഭവത്തില്‍ വാഹനം ഓടിച്ചിരുന്ന ഉപ്പിലിക്കൈ വാഴുന്നോറടി ചാളക്കുഴി ദാമോദരന്റെ മകന്‍ എം സുധീഷ് (32) നെ അറസ്റ്റ് ചെയ്ത് ജിയോളജി വകുപ്പിന് കൈമാറി.വരും ദിവസങ്ങളിലും അനധികൃത മണല്‍ കടത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് നീലേശ്വരം പോലീസ് അറിയിച്ചു.
