ബീഡ്‌സ് അബാക്കസ് നാഷണല്‍ ഇന്റര്‍നാഷണല്‍ വിജയികള്‍ക്ക് അനുമോദനവും ബോധവത്കരണ ക്ലാസ്സും നടത്തി; അജാനൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് വി.വി.തുളസി ഉല്‍ഘാടനം ചെയ്തു

മാവുങ്കാല്‍: ബ്രില്യന്റ് അബാക്കസ് സെന്ററിന്റെ നേതൃത്വത്തില്‍ നാഷണല്‍ ഇന്റര്‍നാഷണല്‍ ലെവല്‍ വിജയികള്‍ക്ക് അനുമോദനവും ബോധവത്കരണ ക്ലാസ്സും നടത്തി.പുതിയകണ്ടം കേന്ദീകരിച്ച് മാവുങ്കാല്‍ ശ്രീരാമ ക്ഷേത്രം ഓഡിറ്റോറിയത്തില്‍ കുട്ടികളുടെയും രക്ഷിതാക്കളുടെയും വിജയഹ്ലാദ റാലി നടത്തി.
തുടര്‍ന്ന് നടന്ന അനുമോദന യോഗം അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി.തുളസി ഉല്‍ഘാടനവും സമ്മാനവിതരണവും നിര്‍വഹിച്ചു. അബാക്കസ് ട്രെയിനര്‍ രശ്മി രാജന്‍ അധ്യക്ഷ സ്ഥാനം നിര്‍വഹിച്ചു.ദിവ്യ ശിവന്‍(സനാതന കോളേജ് അദ്ധ്യാപിക )സ്വാഗതവും വാര്‍ഡ് മെമ്പര്‍ അര്‍ജുന്‍ യോഗി,കിറ്റസ് പ്രി സ്‌കൂള്‍ ഡയറക്ടര്‍ ബബിത സന്തോഷ് എന്നിവര്‍ സംസാരിച്ചു. ‘മാറുന്ന കാലത്തെ കാണാത്ത ചതിയിടങ്ങള്‍ ‘ എന്ന വിഷയത്തില്‍ അമ്പലത്തറ ബീറ്റ് പോലീസ് ഓഫീസര്‍ ടി.വി.പ്രമോദ് ബോധവത്കരണ ക്ലാസെടുത്തു. ഉണ്ണികൃഷ്ണന്‍ കല്യാണ്‍റോഡ് നന്ദി പറഞ്ഞു.

 

error: Content is protected !!