കൊല്ലംപാറ മഞ്ഞളംകാട് വന്‍ തീപിടുത്തം

കരിന്തളം:കൊല്ലംപാറ മഞ്ഞളംകാട് പ്രദേശത്ത് വന്‍ തീപിടുത്തം.ഇവിടെ ഏക്കറ് കണക്കിന് പാറ പ്രദേശം അഗ്‌നിക്കിരയായി. കക്കോല്‍ ഭാഗത്ത് നിന്നാണ് തി പടര്‍ന്നതെന്ന് കരുതുന്നു.ഇന്ന് ഉച്ചയോടെയാണ് സംഭവം.ഇപ്പോഴും തീ പൂര്‍ണ്ണമായും നിയന്ത്രണവിധേയമായിട്ടില്ല.നിലവില്‍ അപകടങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.കാഞ്ഞങ്ങാട് നിന്നും വന്ന ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ളതും റവന്യൂ സ്ഥലത്തുമാണ് തീപിടുത്തം ഉണ്ടായത്. കരിന്തളം ഗവണ്‍മെന്റ് കോളേജിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തും തീ പടര്‍ന്നിട്ടുണ്ട്

 

error: Content is protected !!