കാഞ്ഞങ്ങാട്: സംസ്ഥാനത്ത് ലൈഫ് മിഷനില്‍ 5 ലക്ഷം വീടുകള്‍ പൂര്‍ത്തീകരിച്ചതിന്റെ ആഹ്ലാദ വേളയില്‍ അജാനൂര്‍ പഞ്ചായത്തും പങ്കുചേര്‍ന്നു. ലൈഫ് മിഷന്‍ പദ്ധതിയില്‍ കാസര്‍കോട് ജില്ലയില്‍ ഇരുപതിനായിരത്തിലേറെ വീടുകള്‍ ഇതുവരെ പൂര്‍ത്തീകരിച്ചിട്ടുണ്ട്. അജാനൂര്‍ പഞ്ചായത്തില്‍ 269 വീടുകളാണ് പൂര്‍ത്തീകരിച്ച് നല്‍കിയത്. തികച്ചും ആധുനിക സജ്ജീകരണങ്ങളുടെ യുള്ള വീടുകളാണ് അജാനൂര്‍ പഞ്ചായത്തില്‍ നല്‍കിയത്. മൊത്തം ആറ് ലക്ഷം രൂപയില്‍ 2 ലക്ഷം രൂപ സ്ഥലം വാങ്ങുവാനും നാല് ലക്ഷം രൂപ വീട് നിര്‍മ്മിക്കുവാനുമാണ് നല്‍കിയത്. മുന്‍പുള്ള ലക്ഷംവീട് പദ്ധതികളെപ്പോലെ വാസയോഗ്യമല്ലാതെ ഗുണഭോക്താക്കള്‍ ഉപേക്ഷിച്ച് പോകുന്നവയല്ല ഇപ്പോഴത്തെവീടുകള്‍ എന്ന് നമുക്ക് കാണുന്നമാത്ര യില്‍ തന്നെ മനസ്സിലാകും.തികച്ചും ആധുനിക സജ്ജീകരണങ്ങളുടെ ഒരു കുടുംബത്തിന് സന്തോഷത്തോടെ കഴിയാനുള്ള എല്ലാ സാഹചര്യങ്ങളും ഈ വീടിനുള്ളില്‍ ഒരുക്കിയിട്ടുണ്ട്. വീട് ലഭിച്ച കുടുംബങ്ങള്‍ മധുര പലഹാരങ്ങള്‍ നല്‍കിയും കേക്ക് മുറിച്ചും സന്തോഷം പങ്കുവച്ചു. അജാനൂര്‍ പഞ്ചായത്തിലെ വാണിയമ്പാറ അള്ളങ്കോട് ശാന്തയുടെ ലൈഫ് ഭവന പദ്ധതി പ്രകാരം ലഭിച്ച വീട്ടില്‍ സംസ്ഥാന കമ്മിറ്റി അംഗം എം. വി ജയരാജന്‍ കേക്ക് മുറിക്കല്‍ ചടങ്ങില്‍ സംബന്ധിച്ച് ആഹ്ലാദം പങ്കുവെക്കലില്‍ പങ്കുചേര്‍ന്നു. അജാനൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് വി.വി. തുളസി, മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് ടി. ശോഭ, വാര്‍ഡ് മെമ്പര്‍ കെ. വി. സുകുമാരന്‍, സി.പി ഐ.എം ചിത്താരി ലോക്കല്‍ സെക്രട്ടറി പി. കൃഷ്ണന്‍ കോടാട്ട്,ലോക്കല്‍ കമ്മിറ്റി മെമ്പര്‍ എ. പവിത്രന്‍ മാസ്റ്റര്‍ ബ്രാഞ്ച് സെക്രട്ടറി എ.വി.പ്രമോദ് ലൈഫ് ഭവന പദ്ധതി ഗുണഭോക്താവ് ശാന്തയുടെ കുടുംബാംഗങ്ങള്‍, നാട്ടുകാര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
