ലഹരിക്കെതിരെ ഹൃദയാരോഗ്യം സംരക്ഷിക്കു… 50 കിലോ മീറ്റര്‍ ഓടി തീര്‍ത്ത് തെങ്ങുകയറ്റത്തൊഴിലാളി

കാഞ്ഞങ്ങാട്: ലഹരിക്കെതിരെ…. ഹൃദയാരോഗ്യം സംരക്ഷിക്കു… രക്തദാനം പ്രോല്‍സാഹിപ്പിക്കു…. എന്ന ലക്ഷ്യവുമായി 50 കിലോ മീറ്റര്‍ ഓടി തീര്‍ത്ത് തെങ്ങുകയറ്റത്തൊഴിലാളി പള്ളിക്കര പാക്കത്തെ വണ്ണാ ത്താന്‍ വളപ്പില്‍ ചന്ദ്രന്‍ എന്ന 43കാരന്‍. പാക്കത്ത് നിന്നും തുടങ്ങി നിലേശ്വരം വരെയും തിരിച്ച് പാക്കത്ത് തന്നെ ഓടിയെത്തിയാണ് 50 കിലോമീറ്റര്‍ പൂര്‍ത്തിയാക്കത്. ഓട്ടത്തില്‍ പങ്കാളികളാവാന്‍ എം.സി.താജുദ്ധീന്‍, വിനയന്‍ അല്ലാക്കോട്, പി. ബഷീര്‍ മാസ്റ്റര്‍, അനീഷ് കൊയ്‌ലറിയന്‍, സനുപ് ബളാല്‍ ജയലക്ഷ്മി ബേക്കല്‍, പ്രശാന്ത് പാക്കം ,വിഷ്ണു പ്രശാന്ത് എന്നിവരും എത്തിയിരുന്നു. തെങ്ങുകയറ്റം വഴിയുള്ള കായികക്ഷമത ദീ ര്‍ഘദൂര ഓട്ടത്തില്‍ കരുത്താകുകയായിരുന്നു.രാവിലെ മുതലുള്ള ജോലി തീര്‍ത്ത് വൈകിട്ട് പള്ളിക്കര ബീച്ചിലാണ് എന്നും പരിശീലനം.
ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് അഷറഫ് പറമ്പത്ത് ചന്ദ്രന് മെഡലുകളും ഉപഹാരവും നല്‍കി ആദരിച്ചു. ക്ലബ് സെക്രട്ടറി എ കെ ഷൗക്കത്തലി, ക്ലബ് മെമ്പര്‍ ഹംസ എന്നിവരും സംബന്ധിച്ചു. എക്‌സൈസ് വകുപ്പിന്റെയും ബേക്കല്‍ പോലീസ് സ്റ്റേഷന്റെയും പൂര്‍ണ്ണപിന്തുണ ചന്ദ്രനില്‍ ലഭിച്ചിരുന്നു.
ശ്രീലങ്കയില്‍ വച്ചു നടന്ന ഇന്റര്‍നാഷണല്‍ മീറ്റില്‍ ഇന്ത്യയ്ക്ക് വേണ്ടി 5 കിലോമീറ്ററില്‍ ഓട്ടത്തില്‍ വെങ്കല മെഡല്‍ നേടിയിരുന്നു.കഴിഞ്ഞ മൂന്ന് വര്‍ഷമായി കാസര്‍കോട് ജില്ല അത്‌ലറ്റിക്മീറ്റില്‍ 10000 മീറ്ററില്‍ ഒന്നാം സ്ഥാനം ചന്ദ്രനാണ്. കൂടെ നിരവധി നാഷണല്‍ മാസ്റ്റേര്‍സ് മിറ്റുകളിലും മാരത്തോണുകളിലും ജില്ലാ അമയ്ച്ര്‍മിറ്റുകളിലും മെഡല്‍ സ്വന്തമാക്കാന്‍ ചന്ദ്രന് സാധിച്ചിട്ടുണ്ട്. തെങ്ങിന്റെ ചങ്ങാതി കൂട്ടം ജില്ലാ കമ്മിറ്റി അംഗമാണ്.
പള്ളിക്കര പാക്കം ഗവണ്‍മെന്റ്‌റ് ഹൈ സ്‌കൂളില്‍ എസ്.എസ്.എല്‍.സി പഠനത്തിന് ശേഷം വീട്ടിലെ പ്രാരബ്ധങ്ങള്‍ മാറ്റാന്‍ പതിനാറാം വയസില്‍ തെങ്ങ് കയറ്റം തുടങ്ങിയത്. സ്‌കൂള്‍ തലത്തില്‍ ജൂനിയര്‍ കുട്ടികളെയും വിവിധ ക്ലബ്ബുകളുടെ താരങ്ങളെയും കബഡി പരിശീലിപ്പിക്കുന്നു ണ്ട്.സമ്പൂര്‍ണ്ണവെജിറ്റേറിയനാണ് ചന്ദ്രന്‍.
പരേതനായ കെ.വി.കണ്ണന്റെയും ടി.വി. നാരായണിയുടെയും മകനാണ്. ഭാര്യ: പ്രജിന. മക്കള്‍: സച്ചിന്‍ ചന്ദ്രന്‍,ശിവ നന്ദിത ചന്ദ്രന്‍.

 

error: Content is protected !!