ചെറുവത്തൂര്‍: യുവതിയുടെ ശരീരത്തില്‍ കയറിപ്പിടിച്ചു ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ മടക്കരയിലെ കോട്ടപ്പള്ളി മഖാമിലെ ഉസ്താദ് വയനാട് കാണിയംപാറ മമ്പലക്കാട് സ്വദേശി മമ്മൂട്ടിയുടെ പേരില്‍ ചന്തേര പൊലീസ് കേസെടുത്തു. 21 ന് ഉച്ചക്ക് രണ്ടു മണിയോടെ. ചന്തേര പോലീസ് സ്റ്റേഷന്‍ പരിധിയിലെ 33 കാരി 21 ന് ഉച്ചക്ക് 2 മണിക്ക് ചന്തേര പോലീസ് സ്റ്റേഷനില്‍ എത്തി നേരിട്ട് നല്‍കിയ പരാതിയിലാണ് ഉസ്താദിനെതിരെ പീഡന കേസെടുത്തത്. പോലീസ് കേസ് എടുത്തതിനെ തുടര്‍ന്ന് ഉസ്താദ് വയനാട്ടിലേക്ക് മുങ്ങി. ഇയാളുടെ മൊബൈല്‍ ഫോണും സ്വിച്ച് ഓഫ് ആക്കിയ നിലയിലാണ്. സ്ഥിരമായി മഖാമിന്റെ പരിസരത്ത് എത്താറുണ്ടായിരുന്ന യുവതിയെ അവിടെ വരുന്ന വിശ്വാസികള്‍ സഹായിച്ചു വന്നിരുന്നു. മൂന്ന് വര്‍ഷമായി കോട്ടപ്പള്ളിയില്‍ എത്തുന്ന യുവതിയെ ഉസ്താദ് രഹസ്യമായി വലയിലാക്കാന്‍ നോക്കുകയായിരുന്നു.
കഴിഞ്ഞ 15 ന് പ്രാര്‍ത്ഥിക്കാന്‍ എത്തിയ യുവതിയെ ആണുങ്ങള്‍ പ്രാര്‍ത്ഥിക്കുന്ന സ്ഥലത്തേക്ക് വിളിപ്പിച്ച ഉസ്താദ് കൈകള്‍ ബലമായി പിടിച്ച ശേഷം മാറിടത്തില്‍ പിടിച്ചുവെന്നും ഉസ്താദിന്റെ മുഖത്ത് അടിച്ചാണ് രക്ഷപ്പെട്ടതെന്നും ഇതിനും മുമ്പും ശരീരികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും യുവതിയുടെ മൊഴിയില്‍ പറയുന്നു. യുവതി പറഞ്ഞാണ് നാട്ടുകാരും പള്ളിക്കമ്മിറ്റിക്കാരും അറിഞ്ഞത് . ഉസ്താദിന്റെ നടപടിയെ യുവാക്കള്‍ ചോദ്യം ചെയ്തതിനെ ചൊല്ലി അവിടെ കഴിഞ്ഞ ദിവസം അടിപിടി ഉണ്ടായിരുന്നു. അതുമായി ബന്ധപ്പെട്ടും ചന്തേര പോലീസ് ഇരുകൂട്ടര്‍ക്കുമെതിരെ രണ്ടു കേസുകളെടുത്തിരുന്നു. 12 വര്‍ഷമായി സി. എച്ച് മുഹമ്മദ് കുട്ടി എന്ന മമ്മൂട്ടി ഉസ്താദ് കോട്ടപ്പള്ളി മഖാമിന്റെ ചുമതല വഹിച്ചു വരികയാണ്.
