ആയുഷ് ഹെല്‍ത്തി കേരള സന്ദേശ പ്രചാരണയാത്ര ആരംഭിച്ചു

കാഞ്ഞങ്ങാട്: കേരള സര്‍ക്കാര്‍ ആയുഷ് വകുപ്പിന്റെ നേതൃത്വത്തില്‍, ഹോമിയോപ്പതി വകുപ്പും നാഷണല്‍ ആയുഷ് മിഷന്‍ കേരളവും ചേര്‍ന്ന് കാഞ്ഞങ്ങാട് നിയോജക മണ്ഡത്തില്‍ നടപ്പിലാക്കുന്ന ആയുഷ് ഹെല്‍ത്തി കേരള സന്ദേശ പ്രചാരണയാത്ര കാഞ്ഞങ്ങാട് ജില്ലാ ഹോമിയോ ആശുപത്രി പരിസരത്ത് നിന്ന് ആരംഭിച്ചു.
ആയുഷിലെ പ്രധാനവിഭാഗങ്ങളില്‍ ഒന്നായ ഹോമിയോപ്പതി ശ്രമിക്കുന്നത് ആരോഗ്യകരമായ ജീവിതശൈലികളെക്കുറിച്ച് അറിവ് പകരുവാനാണ്. . ഇന്നത്തെ തിരക്കേറിയ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണ രീതി, മതിയായ ഉറക്കമില്ലായ്മ, മാനസിക സമ്മര്‍ദം ഇവയെല്ലാം നിരവധി രോഗങ്ങള്‍ക്ക് വഴിയൊരുക്കുന്നു. ചിട്ടയില്ലാത്ത ജീവിതരീതികള്‍ ഓരോ വ്യക്തിയിലും വ്യത്യസ്തമായ മോശം ഫലങ്ങളാണ് ഉളവാക്കുന്നത് അത് കൊണ്ടു തന്നെ ഓരോ വ്യക്തിയെയും സമഗ്രമായി പഠിച്ചുകൊണ്ടുള്ള ചികിത്സയാണാവശ്യം. പ്രകൃതിദത്ത വൈദ്യശാസ്ത്രമായ ഹോമിയോപ്പതി ഓരോ വ്യക്തിയെയും ശ്രദ്ധയോടെ പരിചരിച്ചുകൊണ്ടുള്ള ചികിത്സാരീതിയാണ്. നല്ല ഭക്ഷണം, ചിട്ടയായ ജീവിതരീതി, മതിയായ ഉറക്കം, പിരിമുറുക്കമില്ലാത്ത മാനസികാവസ്ഥ എന്നിവയെക്കുറിച്ചുള്ള ബോധവല്‍ക്കരണമാണ് ഈ പ്രചാരണപരിപാടിയുടെ അടിസ്ഥാനലക്ഷ്യം.
കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍ പേഴ്‌സണ്‍ വി.വി.രമേശന്‍ ആരോഗ്യ യാത്ര ഫ്‌ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിര്‍വഹിച്ചു. കാഞ്ഞങ്ങാട് ജില്ലാ ഹോമിയോ ഡി എം ഒ ഡോ. എ.കെ. രേഷ്മ അധ്യക്ഷത വഹിച്ചു. ജില്ലാ ഹോമിയോ ആശുപത്രി സുപ്രണ്ട് ഡോ.പി.ശ്രീകല സ്വാഗതവും, ജില്ലാ ഹോമിയോ ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ. അശ്വനി വിനോദ് നന്ദിയും പറഞ്ഞു കാഞ്ഞങാട് ജില്ലാ ഹോമിയോ ആശുപത്രിയില്‍ നടന്നു വരുന്ന ആയുഷ്മാന്‍ഭവ, പുനര്‍ജനി, സീതാലയം, സദ്ഗമയ എന്നീ പദ്ധതികള്‍ ജനങ്ങള്‍ക്ക്ഉപയോഗപ്പെടുത്താവുന്നതാണ്. . കൂടാതെ ഹോമിയോപ്പതി വകുപ്പിന്റെ എല്ലാ ആയുഷ് വെല്‍നെസ്സ് സെന്ററുകളിലും സൗജന്യ യോഗ പരിശീലനം ലഭിക്കുന്നതാണ് എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഫെബ്രുവരി 28 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം ഹെല്‍ത്തി കേരള ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്യും.

 

error: Content is protected !!