പടിഞ്ഞാറ്റം കൊഴുവലില്‍ കോണ്‍ഗ്രസ് ഓഫീസ് അടിച്ചു തകര്‍ത്ത 15 ഓളം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

നീലേശ്വരം: പടിഞ്ഞാറ്റം കൊഴുവലിലെ കോണ്‍ഗ്രസ് ഓഫീസായ രാജീവ് ഭവന്‍ അടിച്ചു തകര്‍ത്ത സംഭവത്തില്‍ പതിനൊന്നോളം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ നീലേശ്വരം പോലീസ് കേസെടുത്തു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ രതീഷ്, സനുമോഹന്‍, സബിന്‍ മൂലപ്പള്ളി, ശ്യാമിനി സബിന്‍, അജേഷ്, ആകാശ് പടിഞ്ഞാറ്റംകൊഴുവല്‍, പ്രണവ് ഓര്‍ച്ച, സഞ്ചയ് പൊടോതുരുത്തി, സര്‍ജി ലൂസോവ് തുടങ്ങി കണ്ടാലറിയുന്ന മറ്റൊരാള്‍ എന്നിവര്‍ക്കെതിരെയാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് ശിവപ്രസാദ് അറുവാത്തിന്റെ പരാതിയില്‍ കേസെടുത്തത്. ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജിനെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ അക്രമിച്ചുവെന്ന് ആരോപിച്ച് പ്രകടനം നടത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഇന്നലെ രാത്രി 7 മണിയോടെയാണ് പടിഞ്ഞാറ്റംകൊഴുവലിലെ വാര്‍ഡ് കോണ്‍ഗ്രസ് ഓഫീസായ രാജീവ് ഭവന്റെ ജനലുകള്‍ അടിച്ചു തകര്‍ക്കുകയും കൊടിമരം നശിപ്പിക്കുകയും ചെയ്തത്. അക്രമത്തില്‍ 10,000 രൂപയുടെ നഷ്ടമുണ്ടായതായി പരാതിയില്‍ പറയുന്നു.

 

error: Content is protected !!