കാഞ്ഞങ്ങാട്: സിപിഐഎം ബല്ലാ ലോക്കല്‍ സെക്രട്ടറി ഓട്ടത്തൊഴിലാളി യൂണിയന് ജില്ലാ നേതാവ് തുടങ്ങിയ നിരവധി മേഖലകളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെ അകാലത്തില്‍ അന്തരിച്ച സിപിഎമ്മിന്റെ ജനകീയ നേതാവ് ആയിരുന്ന നെല്ലിക്കാട്ട് കുഞ്ഞമ്പുവിന്റെ പത്താം ചരമ അനുസ്മരണ ദിനം സിപിഐഎം ബല്ലാലോക കമ്മിറ്റി വിവിധ പരിപാടികളോടെ നടത്തി മേലടുക്കത്ത് വെച്ച് നടന്ന അനുസ്മരണയോഗം സിപിഐഎം ജില്ലാ കമ്മിറ്റി അംഗവും നീലേശ്വരം നഗരസഭ ചെയര്‍മാനുമായ വി പി മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു കെ വിശ്വനാഥന് അധ്യക്ഷത വഹിച്ചു പി അപ്പുക്കുട്ടന് കെ വി രാഘവന് എം സേതു കെ വി രാധ എന്നിവര്‍ സംസാരിച്ചു ലോക്കല്‍ സെക്രട്ടറി എന്‍ ഗോപി സ്വാഗതം പറഞ്ഞു
