ഡോ. ടി.സി മോഹന് ഭാരത സര്‍ക്കാര്‍ സെന്‍ട്രല്‍ ഭാരത് സേവക് സമാജിന്റെ ദേശീയ ദേശീയ അംഗീകാരം

കാഞ്ഞങ്ങാട്: ആള്‍ട്ടര്‍ നെറ്റിവ് മെഡിസിന്‍ ചികിത്സ ശാസ്ത്രത്തിന് നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ച്
ഡോ. ടി.സി മോഹന്‍ ഭാരത സര്‍ക്കാര്‍ സെന്‍ട്രല്‍ ഭാരത് സേവക് സമാജിന്റെ ദേശീയ അംഗീകരം.
തിരുവനന്തപുരത്ത് സദ്ദ്ഭാവന ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍ സെന്‍ട്രല്‍ ഭാരത് സേവക് സമാജ് ദേശീയ വൈസ് ചെയര്‍മ്മാന്‍ ബി.എസ് ഗോപകുമാര്‍ ദേശീയ അവാര്‍ഡ് നല്‍കി ആദരിച്ചു. ഹോമിയോപതി, ഇലക്ട്രോ ഹോമിയോപ്പതി ആന്റ് ആള്‍ട്ടര്‍ നെറ്റിവ് മെഡിസിന്‍ കഴിഞ്ഞ 45 വര്‍ഷമായി മാവുങ്കാല്‍ ആനന്ദാശ്രമത്തില്‍ ഫ്രിയായി ചികിത്സ നടത്തി വരികയാണ്. കണ്ണൂര്‍ ജില്ലയിലെ കണ്ണപുരം ചെറുകുന്ന് സ്വദേശി ഡോ. മോഹന്‍ പാവപ്പെട്ട രോഗികള്‍ക്ക് സൗജന്യ ചികിത്സയും 35 ലധികം പേര്‍ക്ക് സൗജന്യമായി വീട് വെച്ച് നല്‍കിട്ടുണ്ട്.

 

error: Content is protected !!