ശ്രീ വക്ക് വളപ്പ് തറവാട് പുന:പ്രതിഷ്ഠാ ബ്രഹ്മകലശവും കളിയാട്ട മഹോത്സവവും ആഘോഷകമ്മറ്റി രൂപീകരിച്ചു

നീലേശ്വരം: പാലക്കാട്ട് വക്ക് വളപ്പ് തറവാട് പുന:പ്രതിഷ്ഠാ ബ്രഹ്മകലശവും കളിയാട്ട മഹോത്സവവും നടത്താനുള്ള ആഘോഷ കമ്മറ്റി രൂപീകരിച്ചു. ഏപ്രില്‍ 26ാം തീയതി മുതല്‍ 30 വരെ തീയതികളില്‍ നടത്തുന്നതാണ്. ആഘോഷ കമ്മറ്റി യോഗം നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ പി.പി മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു. തറവാട് കമ്മറ്റി പ്രസിഡന്റ് എം.കെ ബാലകൃഷ്ണന്‍ അധ്യക്ഷതനായി. ആഘോഷ കമ്മറ്റി ഭാരവാഹികളായി കെ.വി രാജീവന്‍
(ചെയര്‍മാന്‍), വിനോദ് ബേളൂര്‍ (ജനറല്‍ കണ്‍വീനര്‍), മധു പെരിയാട്ടടുക്കം ( ഖജാന്‍ജി) ഉള്‍പ്പെടെ വിവിധ സബ് കമ്മറ്റിയെയും തിരഞ്ഞെടുത്തു. ഏപ്രില്‍ 26ന് തിയതി രാവിലെ 9 മണിക്ക് അടയാളം കൊടുക്കല്‍.28ന് രാവിലെ 9.30 മുതല്‍ 11 മണി വരെയുള്ള മുഹൂര്‍ത്തത്തില്‍ ബാലി തെയ്യത്തിനുള്ള നാള്‍ മരം മുറിക്കല്‍ ചടങ്ങും നടത്തും.

 

error: Content is protected !!