ഏഴാംമൈല്‍ കായലടുക്കം നാടയ്മിന്ന തറവാട് കരിഞ്ചാമുണ്ഡിയമ്മ ദേവസ്ഥാനം പുന:പ്രതിഷ്ഠാ കളിയാട്ട മഹോത്സവം നാളെ മുതല്‍

കാഞ്ഞങ്ങാട്: ഏഴാംമൈല്‍കായലടുക്കം നാടയ്മിന്ന തറവാട് കരിഞ്ചാമുണ്ഡിയമ്മ ദേവസ്ഥാനം ‘പുന:പ്രതിഷ്ഠാ കളിയാട്ടം മഹോത്സവം 26, 27, 28 തീയ്യതികളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.26 ന് രവി ലെ 10 ന് കലവറ നിറയ്ക്കല്‍ ഘോഷയാത്ര. ഉച്ചക്ക് 12ന് അന്ന പ്രസാദം.
7 ന് കുറ്റിപൂജ.27 ന് രാവിലെ 5 ന് ഗണപതിഹോമം.രാവിലെ 11.10 മുതല്‍ 11.30 വരെയുള്ള മൂഹൂര്‍ത്തില്‍ പ്രതിഷ്ഠാ. 1 മണി അന്ന പ്രസാദം. 3 ന് മാട്ടുമ്പുറത്ത് അണവ് (കാട്ടു മുടന്ത) തുടങ്ങല്‍.
4 ന് മാട്ടുമ്പുറത്ത് അണവ് (കാട്ടുമുടന്ത) തെയ്യം,6ന് ദീപാരാധന, കൂട്ടപ്രാര്‍ത്ഥന,
6.30ന്
തെയ്യം തുടങ്ങല്‍,
കരിഞ്ചാമുണ്ഡിയമ്മയുടെ കൊടിയില പിടിക്കല്‍,വിഷ്ണുമൂര്‍ത്തി,രക്തചാമുണ്ഡി തെയ്യങ്ങളുടെ കൊടിയില പിടിക്കല്‍, 7ന് അച്ഛന്‍ (ഗുരുദൈവം),
തുടര്‍ന്ന് കാപ്പാളത്തി,8 ന് ബീരന്‍ തെയ്യം.9. ന് പഞ്ചുരുളി തെയ്യത്തിന്റെ തുടങ്ങല്‍, തുടര്‍ന്ന്, പിലിച്ചാമുണ്ഡി തെയ്യത്തിന്റെ മേലേരിക്ക് അഗ്‌നി പകരല്‍,9.30 ന് കുറത്തിയമ്മ,10 ന്
വിഷ്ണുമൂര്‍ത്തിയുടെ കുളിച്ചു തോറ്റം,
11ന്പുതിയ ബീരന്‍ തെയ്യം,11.30 ന് പഞ്ചുരുളി തെയ്യം, തുടര്‍ന്ന്, കുടുംബത്ത് പഞ്ചുരുളിയുടെ തുടങ്ങല്‍. 28ന്
പുലര്‍ച്ചെ 2ന്
പിലിച്ചാമുണ്ഡി തെയ്യം,3ന്
കല്ലുരുട്ടി തെയ്യം,4 ന് ഉഗ്രസ്വരൂപിണി കരിഞ്ചാമുണ്ഡി അമ്മ,6.ന് അണങ്ങിനെ അകത്ത് കൊള്ളല്‍
10ന് കുടുംബതെയ്യം,
11 ന് രക്തചാമുണ്ഡി,,ഉച്ചയ്ക്ക് 12ന്
ആട്ടക്കാരത്തി,
1 ന് അന്ന പ്രസാദ വിതരണം,3ന്
വിഷ്ണുമൂര്‍ത്തി,
6.ന്
കുഞ്ഞിക്കോരന്‍ തെയ്യം.തുടര്‍ന്ന് വിളക്കിലരിയോടുകൂടി സമാപനം.
വാര്‍ത്താസമ്മേളനത്തില്‍ ആഘോഷ കമ്മിറ്റി കണ്‍വീനര്‍ വി നാരായണന്‍ വയമ്പ്, വര്‍ക്കിംഗ് ചെയര്‍മാന്‍ കരുണാകരന്‍ എളാടി,
ട്രഷറര്‍ കെ.ചന്ദ്രന്‍ കായലടുക്കം, പബ്ലിസിറ്റി ചെയര്‍മാന്‍ കെ. സി. മോഹനന്‍, കണ്‍വീനര്‍ കെ. സി. ജിജോ മോന്‍ ,കെ.വി.ചന്ദ്രന്‍ എന്നിവര്‍ സംബന്ധിച്ചു.

 

error: Content is protected !!