പരപ്പ കാലിച്ചാനടുക്കം നീലേശ്വരം പുതിയ ബസിന് സ്വീകരണം നല്‍കി

കാലിച്ചനടുക്കം : മോളവിനടുക്കം വഴി നീലേശ്വരം പുതുതായി യാത്ര ആരംഭിച്ച ബസ്സിനെ ജനകീയ കൂട്ടായ്മ സ്വീകരിച്ചു.നാരായണ മോട്ടോര്‍ഴ്‌സ് ബസാണ് റൂട്ട് ആരംഭിച്ചത്. രാവിലെ 7.46 ന് പരപ്പയില്‍ നിന്ന് തുടങ്ങി 8.10 ന് കാലിച്ചനടുക്കം, 8.15ന് മോളവിനടുക്കം, തുടര്‍ന്ന് കോ തോട്ടുപാറ, എരികുളം,ബങ്കളം വഴി 8.50 ന് നീലേശ്വരം. മലയോര മേഖലകളിലും തീരദേശ പ്രദേശത്തുമായി നിരവധി റൂട്ടില്‍ നാരായണ ബസ് ട്രിപ്പ് നടത്തും. വൈകിട്ട് 3.45 ന് നീലേശ്വരത്തിന്ന് തുടങ്ങി ബങ്കളം, എരികുളം, കോ തോട്ട്പാറ, മോളവിനടുക്കം വഴി 4.25 ന് അടുക്കം, 4.45 ന് തിരിച്ചു നീലേശ്വരം 5.25 ന് എന്നിങ്ങനെ ആണ് ബസ്സിന്റെ യാത്ര ക്രമികരിച്ചിക്കുന്നത്.ജനകീയ കൂട്ടായ്മ പ്രസിഡന്റ് എം വി നാരായണന്‍, സെക്രട്ടറി വി പി ജയേഷ് , വൈസ് പ്രസിഡന്റ് സതീഷ് പുതുച്ചേരി, ട്രഷറര്‍ വി പി.ജയദേവന്‍ എന്നിവര്‍ സംസാരിച്ചു. ഗംഗാധരന്‍, കെ വി വിജയന്‍, ദാമോദരന്‍, രാധാകൃഷ്ണന്‍, ശിഖമണി,നിധിന്‍, യദു,മുരളി കോ തോട്ട്, സരിത, അംബിക, രേഷ്മ,വിലാസിനി, അഖില,രേവതി, പത്മിനി, ശ്യാമള തുടങ്ങി നിരവധി കൂട്ടായ്മ പ്രവര്‍ത്തകര്‍ പങ്കെടുത്തു.

 

error: Content is protected !!