നീലേശ്വരം പോലീസ് കൂട്ടായ്മ ഉദ്ഘാടനം 27 ന്

നീലേശ്വരം :നീലേശ്വരത്തും പരിസര പ്രദേശങ്ങളിലുള്ള പോലീസ് ഉദ്യോഗസ്ഥന്മാരുടെ ഒരു കൂട്ടായ്മ നിലവില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. പ കൂട്ടായ്മയുടെ ഔപചാരികമായ ഉദ്ഘാടനം ഈ മാസം 27 ന് വൈകിട്ട് 6 മണിക്ക് നീലേശ്വരം വ്യാപാര ഭവനില്‍ വെച്ച് നാടക കലാകാരനും, അധ്യാപകനുമായ രാജ്‌മോഹന്‍ നീലേശ്വരം നിര്‍വഹിക്കും.പരിപാടിയില്‍ സര്‍വീസില്‍ നിന്നും കഴിഞ്ഞ മാസം റിട്ടയര്‍ ചെയ്ത സബ് ഇന്‍സ്‌പെക്ടര്‍മാരായ കെ വി മധുസൂദനന്‍, വി നന്ദനന്‍ എന്നിവര്‍ക്കുള്ള യാത്രയയപ്പ് ചടങ്ങും ശേഷം പോലീസ് ഉദ്യോഗസ്ഥരുടെ കലാപരിപാടികളും അരങ്ങേറും.

 

error: Content is protected !!