മടിക്കൈ പഞ്ചായത്ത് ഹിന്ദു ഏകതാ സമ്മേളനം സ്വാഗതസംഘം ഓഫീസ് തുറന്നു

കോട്ടപ്പാറ: മാര്‍ച്ച് 15 ന് കോട്ടപ്പാറയില്‍ വെച്ച് നടക്കുന്ന മടിക്കൈ പഞ്ചായത്ത് ഹിന്ദു ഏകതാ സമ്മേളനത്തിന്റെ വിജയത്തിനായി സ്വാഗതസംഘം ഓഫീസും ഉദ്ഘാടനവും ആദ്യ സംഭാവന സ്വീകരിക്കല്‍ ചടങ്ങും കോട്ടപ്പാറയില്‍ നടന്നു. സ്വാഗത സംഘം ചെയര്‍മാന്‍ ബിനോരാജ് ഉദ്ഘാടനം ചെയ്തു. ജനറല്‍ കണ്‍വീനര്‍ ടീ ചന്ദ്രന്‍ കക്കട്ടില്‍ അധ്യക്ഷനായി. ആദ്യ സംഭാവന എം.വി ആലമി,ശങ്കര്‍ കോട്ടപ്പാറ, ഉണ്ണി ശിവജി നഗര്‍, കെ പി.സുകുമാരന്‍ എന്നിവര്‍
സ്വാഗത സംഘം ചെയര്‍മാന് കൈമാറി. ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ പ്രസിഡന്റ് ടി രമേശന്‍ ,രാഷ്ട്രീയ സ്വയംസേവക സംഘം ജില്ലാ സേവാ പ്രമുഖ് വി ഗോവിന്ദന്‍ മടിക്കൈ, രക്ഷാധികാരി പി. രാമകൃഷ്ണന്‍ ശിവജിനഗര്‍ എന്നിവര്‍ സംസാരിച്ചു. ജോയിന്റ് കണ്‍വീനര്‍ കെ.വി.വിനോദ് നഗര്‍ നന്ദി പറഞ്ഞു. ബ്രോഷര്‍ പ്രകാശനം വാഴക്കോട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം പ്രസിഡന്റ് പി എസ് ശശിധരന് സ്വാഗതസംഘം ചെയര്‍മാന്‍ കൈമാറി ഉദ്ഘാടനം ചെയ്തു.

 

error: Content is protected !!