കിളിയളം ആണ്ടിയൂട്ട് മഹോത്സവം നാളെ മുതല്‍

കരിന്തളം: കിളിയളം സംബ്രഹ്മണ്യന്‍ കോവില്‍ ആണ്ടിയൂട്ട് മഹോത്സവം 26 മുതല്‍ 28 വരെ നടക്കും .26 ന് വൈകിട്ട് 4 ന് പയ്യം കുളം കാവ് ഭണ്ടാരപരിസരത്തു നിന്നും കലവറ നിറയ്ക്കല്‍ ഘോഷയാത്ര. 27 ന് പുലര്‍ച്ചെ 6 ന് ഗണപതി ഹോമം’7 ന് ഉഷ പൂജ. 9 ന് കിനാനൂര്‍കിരാതേശ്വര ക്ഷേത്രത്തിലേക്ക് കാവടി എഴുന്നളളത്ത്. വൈകിട്ട് 3 ന് കാവടിയെ കോവിലിലേക്ക് വരവേല്‍ക്കും. തുടര്‍ന്ന് ചെറുവയലടുക്കം കാവില്‍ നിന്നു. കാഴ്ച്ച വരവ്. അന്നദാനം. 6.30 ന് സന്ധ്യാവേല . ദീപാരാധനാ 7.30 ന് കാറളം ദാമോദരന്‍ ആന്റ് പാര്‍ട്ടിയുടെ തായമ്പക. കോവില്‍ വാദ്യക്കാരായ ദാമോദരമാരാര്‍ , രാമചന്ദ്രമാരാര്‍ എന്നിവരെ ആദരിക്കും.രാത്രി 9 ന് അമ്പലപ്പുഴ സാരഥിയുടെ നവജാത ശിശു വയസ് 84 നാടകം. രാത്രി 1 മണിക്ക് സ്വാമി പൂജ. 28 ന് പുലര്‍ച്ചെ 5 ന് കോഴി ലേലം 9 ന് തുലാഭാരം. 12 ന് അന്നദാനം .

 

error: Content is protected !!