കാഞ്ഞങ്ങാട് : വെള്ളിക്കോത്ത് മഹാകവി പി സ്മാരക സ്‌കൂളിലെ റിട്ട. അധ്യാപിക വെള്ളിക്കോത്ത് സ്വര്‍ഗമഠം ശ്രീമന്ദിരത്തിലെ പി. കൈരളി ടീച്ചര്‍ (81) അന്തരിച്ചു. സംസ്‌കാരം ഇന്ന് (25.02.2025 ബുധന്‍) വൈകിട്ട് 4 മണിക്ക് പുറവങ്കര തറവാട് ശ്മശാനത്തില്‍. ഭര്‍ത്താവ്: സി.കെ. കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍ (റിട്ട. ഹെഡ് മാസ്റ്റര്‍, കുഞ്ഞിമംഗലം സ്‌കൂള്‍). മക്കള്‍: പി.ജ്യോതിലക്ഷ്മി (അധ്യാപിക, യുഎസ്എ), പി.ജയലക്ഷ്മി (അധ്യാപിക, എറണാകുളം), പി.ജിതേന്ദ്രന്‍ (പ്രൊഡക്ട് മാനേജര്‍, ഇന്‍ഫോസിസ്, യുഎസ്എ), മരുമക്കള്‍: മനോജ് (ഐടി മാനേജര്‍, ബയോറാഡ്, യുഎസ്എ), പ്രമോദ് രാമന്‍ (എഡിറ്റര്‍, മീഡിയാവണ്‍ ചാനല്‍, കഥാകൃത്ത്), അശ്വിനി ജിതേന്ദ്രന്‍ (പൂനെ). സഹോദരങ്ങള്‍: പരേതരായ പി.ഭാര്‍ഗവി അമ്മ, പി.സി. കുഞ്ഞിക്കുട്ടന്‍ നായര്‍, പി. ഓമന അമ്മ, പി.സി. വേലായുധന്‍ നായര്‍.
