വേലാശ്വരം: അജാനൂര്‍ ഗ്രാമ പഞ്ചായത്ത്,തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവ വിദ്യാഭ്യാസവകുപ്പുമായി ചേര്‍ന്ന് ജില്ലാ ശുചിത്വമിഷന്റെ സഹകരണത്തോടെ നടപ്പിലാക്കി വരുന്ന ശുചിത്വ പഠനോല്‍സവവും ഇക്കോ സെന്‍സ് സ്കോളര്‍ഷിപ്പ് വിതതണവും വിദ്യാര്‍ത്ഥികള്‍ക്ക് നവ്യാനുഭവം പകര്‍ന്നു. വേലാശ്വരം ഗവ: യു.പി സ്കൂളില്‍ വെച്ച് നടന്ന പരിപാടി അജാനൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മൂലക്കണ്ടം പ്രഭാകരന് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമിറ്റി ചെയര്മാന് എം.വി. രാഘവന് അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ കെ.വി. സുകുമാരന്‍, ദീപ പ്രവീണ്‍, അജാ ന്നൂര്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എന്‍. എം സുധീര്‍ വാര്‍ഡ് മെമ്പര്‍ രതീഷ്,വേലാശ്വരം ഗവ യു .പി സ്കൂള്‍ പി. ടി.എ പ്രസിഡണ്ട് പി.വിനോദ്, വി.ഇ ഒ ഇക്ബാല്‍, ശുചിത്വ മിഷന് ആര്.പിമാരായ പി.വല്‍സ രാജ് ആതിര എ.വി, എച്ച്.ഐ മാരായ വിനോദ്, അമിഷ, വേലാശ്വരം ഗവയു.പി സ്കൂള്‍ സീനിയര്‍ അസിസ്റ്റന്റ് കെ. ഉമാദേവി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. ശുചിത്വ മിഷന് ആര്.പി.
സി.പി.വി വിനോദ് കുമാര്‍ പ്രോഗ്രാം വിശദീകരിച്ചു. പി..ഇ. സി സെക്രട്ടറി ടി. വിഷ്ണുനമ്പൂതിരി സ്വാഗതവും വി.ഇ.ഒ ജിതേഷ് നന്ദിയും പറഞ്ഞു. പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, ശുചിത്വ മിഷന് ആര്. പി. മാര്‍ വിവിധ വിദ്യാലയങ്ങളില്‍ നിന്നെത്തിയ ടീച്ചര്‍ കോഡിനേറ്റര്‍മാര്‍, ഹെഡ്മാസ്റ്റര്, സ്റ്റാഫംഗങ്ങള്‍ , പഞ്ചായത്ത് മെമ്പര്‍മാര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി യു.പി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ സ്കൂളില്‍ നടത്തിയ ശുചിത്വ പ്രവര്‍ത്തനങ്ങള്‍ പ്രോജക്റ്റ് റിപ്പോര്‍ട്ടും, വീഡിയോ പ്രദര്‍ശനവും, കുട്ടികള്‍ തയ്യാറാക്കിയ ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പിലാക്കുന്നതിന് അവര്‍ കണ്ടെത്തിയ ഉല്പന്നങ്ങളും പ്രദര്‍ശിപ്പിച്ചു. സ്കൂളില്‍ നിന്ന് സ്കോളര്‍ഷിപ്പിന് തെരഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണവും, മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ വിദ്യാലയങ്ങള്‍ക്ക് ട്രോഫിയും നല്കി. യു. പി തലത്തില്‍ ജി.എഫ് യു.പി സ്കൂള്‍ അജാ ന്നൂര്‍, എം.പി എസ് ജി.വിഎച്ച്എസ് വെള്ളിക്കോത്ത്, ഹൈസ്കൂള്‍ വിഭാഗത്തില്‍ എം.പി എസ് ജി.വിഎച്ച്എസ്എസ് വെള്ളിക്കോത്ത്, ജി.എച്ച് എസ് എസ് രാവണേശ്വരം ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ ഇക്ബാല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍, എസ് ആര് എം എച്ച് എസ് രാംനഗര്സ്കൂളുകള് മികച്ച ശുചിത്വ വിദ്യാലയ പ്രവര്‍ത്തനങ്ങള്‍ ഒരുക്കിയ വിദ്യാലയങ്ങള്‍ക്കുള്ള ട്രോഫികള്‍ കരസ്ഥമാക്കി.
