പെരിയ കുഞ്ഞിവളപ്പ് തറവാട് ശ്രീ വയനാട്ട് കുലവന്‍ തെയ്യം കെട്ട് മഹോത്സവം 27ന് തുടങ്ങും

പെരിയ :പെരിയ കുഞ്ഞിവളപ്പ് തറവാട് വയനാട്ട് കുലവന്‍ തെയ്യം കെട്ട് മഹോത്സവം ഫെബ്രുവരി 27മുതല്‍ മാര്‍ച്ച് 1വരെ തീയ്യതികളില്‍ നടക്കുമെന്ന് ആഘോഷ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. 27ന് രാവിലെ 10.49ന് കലവറ നിറയ്ക്കല്‍. ഉച്ചക്ക് 12ന് അന്ന പ്രസാദം. വൈകിട്ട് 7ന് കൈവീത്. വയനാട്ട് കുലവന്‍ തെയ്യം കൂടല്‍ തോറ്റം, തുടര്‍ന്ന് തറവാട് തെയ്യം കൂടല്‍. വിഷ്ണുമൂര്‍ത്തി, പൊട്ടന്‍ തെയ്യം, പന്നിക്കുളത്ത് ചാമുണ്ഡി തോറ്റങ്ങളും ഉണ്ടാകും. 28ന് പുലര്‍ച്ചെ പൊട്ടന്‍ തെയ്യം, പന്നിക്കുളത്ത് ചാമുണ്ഡി. രാവിലെ 11ന് വിഷ്ണു മൂര്‍ത്തി. വൈകിട്ട് 4ന് കാര്‍ന്നോന്‍ തെയ്യത്തിന്റെ വെള്ളാട്ടം. 6 ന് കോരച്ചന്‍ തെയ്യത്തിന്റെ വെള്ളാട്ടം, രാത്രി 9 ന് കണ്ടനാര്‍ കേളന്‍ തെയ്യത്തിന്റെ വെള്ളാട്ടവും ബപ്പിടല്‍ ചടങ്ങും. 11ന് വിഷ്ണു മൂര്‍ത്തിയുടെ തോറ്റം. 12ന് വയനാട്ട് കുലവന്‍ തെയ്യത്തിന്റെ വെള്ളാട്ടം. മാര്‍ച്ച് 1ന് രാവിലെ 9ന് കാര്‍ന്നോന്‍ തെയ്യം, 10ന് കോരച്ചന്‍ തെയ്യം, 11ന് കണ്ടനാര്‍ കേളന്‍ തെയ്യം, ഉച്ചക്ക് 12ന് ശേഷം അന്ന പ്രസാദം. വൈകിട്ട് 3ന് വയനാട്ട് കുലവന്‍ തെയ്യത്തിന്റെ പുറപ്പാടും ചൂട്ടൊപ്പിക്കല്‍ ചടങ്ങും. തുടര്‍ന്ന് വിഷ്ണു മൂര്‍ത്തിയുടെ പുറപ്പാട്, പെരിയ തറവാട്ടിലേക്ക് തെയ്യങ്ങളുടെ എഴുന്നള്ളത്തും തിരിച്ചെഴുന്നള്ളത്തും. രാത്രി 10ന് മറ പിളര്‍ക്കല്‍, തുടര്‍ന്ന് കൈ വീത് ചടങ്ങോടെ ഉത്സവം സമാപിക്കും.
വാര്‍ത്ത സമ്മേളനത്തില്‍ ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ സി രാജന്‍ പെരിയ, വര്‍ക്കിംഗ് ചെയര്‍മാന്‍ രവീന്ദ്രന്‍ നായര്‍, ജനറല്‍ കണ്‍വീനര്‍ സത്യന്‍ മഠത്തില്‍, ട്രഷറര്‍ ഭരതരാജ് വള്ളിയോട്ട്, വൈസ് ചെയര്‍മാന്‍ ബാലകൃഷ്ണന്‍ പെരിയ, തറവാട്ടു കാരണവര്‍ കോരന്‍ കാരണവര്‍, പബ്ലിസിറ്റി ചെയര്‍മാന്‍ പുരുഷോത്തമന്‍ ചാണവളപ്പ്, കണ്‍വീനര്‍ കലാകാരന്‍ പെരിയ, പന്തല്‍ മരാമത്ത് ചെയര്‍മാന്‍ ശ്രീധരന്‍ നിടുവോട്ട്, വനിതാ കമ്മിറ്റി ലക്ഷ്മി രവീന്ദ്രന്‍, ധന്യ ജയചന്ദ്രന്‍, റോഷ്‌നി ടീച്ചര്‍, ടിവി ഭരതന്‍, കുമാരന്‍ ബി എസ് എഫ്, ചന്ദ്രന്‍ മഞ്ഞട്ട, അനന്തന്‍ തായത്ത്, കുഞ്ഞിരാമന്‍ ആയംപാറ, പുരുഷോത്തമന്‍ കല്യോട്ട്, നാരായണന്‍ നാലേ ക്ര, സുനില്‍ പതിക്കാല്‍, സുനില്‍ വള്ളിയോട് എന്നിവര്‍ സംബന്ധിച്ചു.

 

error: Content is protected !!