ഗുരുപുരത്ത് തീപിടുത്തം

അമ്പലത്തറ: ഗുരുപുരം മഹാവിഷ്ണു ക്ഷേത്രത്തിന്റെ സമീപത്തെ കുന്നിന് മുകളില്‍ തീ പിടുത്തം. സ്വകാര്യ വ്യക്തികളുടെ രണ്ട് എക്കറോളം സ്ഥലത്തേക്ക് തീ പടര്‍ന്നു. ഇന്ന് ഉച്ചകഴിഞ്ഞാണ് തീപിടുത്തം ഉണ്ടായത്. കാഞ്ഞങ്ങാട് നിന്ന് എത്തിയ അഗ്‌നി രക്ഷസേന തീ നിയന്ത്രണത്തിലാക്കി. കഴിഞ്ഞ ആഴ്ചയും ഇതേ സ്ഥലത്ത് തീപിടുത്തം ഉണ്ടായിരുന്നു.

 

error: Content is protected !!