മാവുങ്കാല്‍ : വാഴക്കോട് ശ്രീ വാഴക്കോടന്‍ തറവാട് നവീകരണ കലശാഭിഷേകത്തിനും, കളിയാട്ട മഹോത്സവവത്തിനും ഭക്തിനിര്‍ഭരമായ തുടക്കം. ഇന്ന് രാവിലെ കല്യാണത്ത് നിന്നും തറവാട് അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും നേതൃത്വത്തില്‍ കലവറ ഘോഷയാത്ര നടന്നു. വൈകിട്ട് 5ന് ആചാര്യ വരവേല്‍പ്പ്.തുടര്‍ന്ന് മേല്‍മാട് സമര്‍പ്പണം ഇരവില്‍ ഐ കെ കേശവ തന്ത്രി നിര്‍വഹിക്കും.നാളെ രാവിലെ മുതല്‍ വിവിധ പൂജാദി കര്‍മ്മങ്ങള്‍.ഉച്ചയ്ക്ക് 12 മണിക്ക് ആദരിക്കല്‍ ചടങ്ങ്.26 ന് രാവിലെ 6 ന് അരി ത്രാവല്‍.രാത്രി തെയ്യം കൂടല്‍,10 മണിക്ക് വിഷ്ണുമൂര്‍ത്തിയുടെയും പടിഞ്ഞാറ്റ ചാമുണ്ഡിയുടെയും കുളിച്ചേറ്റം തുടര്‍ന്ന് അന്നദാനം.രാത്രി 12 മണിക്ക് കാര്‍ന്നോന്‍ തെയ്യത്തിന്റെ പുറപ്പാട്,പുലര്‍ച്ചെ രണ്ടുമണിക്ക് പൊട്ടന്‍ തെയ്യത്തിന്റെ പുറപ്പാട്. 27 ന് രാവിലെ 11 മണിക്ക് രക്തചാമുണ്ഡി അമ്മയുടെ പുറപ്പാട് തുടര്‍ന്ന് അന്നദാനം.ഒരു മണിക്ക് വിഷ്ണുമൂര്‍ത്തിയുടെ പുറപ്പാട് തുടര്‍ന്ന് പടിഞ്ഞാറ്റ ചാമുണ്ഡി അമ്മയുടെയും ഗുളികന്‍ തെയ്യത്തിന്റെയും പുറപ്പാട് ശേഷം വിളക്കിലരിയോടെ കളിയാട്ട മഹോത്സവങ്ങള്‍ക്ക് പരിസമാപ്തിയാവും
