സി.എച്ച് സെന്റര്‍ ഫണ്ട് സമാഹരണം വിജയിപ്പിക്കും : അജാനൂര്‍ പഞ്ചായത്ത് വനിതാ ലീഗ്

കാഞങ്ങാട് : അജാനൂര്‍ പഞ്ചായത്ത് വനിതാ ലീഗ് വാര്‍ഡ് പ്രസിഡന്റ് സെക്രട്ടറിമാരുടെ വിപുലമായ യോഗം പഞ്ചായത്ത് ലീഗ് ഓഫീസില്‍ പ്രസിഡന്റ് സി. കുഞ്ഞാമിനയുടെ അധ്യക്ഷതയില്‍ മണ്ഡലം ജനറല്‍ സെക്രട്ടറി ഷീബ ഉമ്മര്‍ ഉദ്ഘാടനം ചെയ്തു. റമദാന്‍ റിലീഫ്,സി എച്ച് സെന്റര്‍ ഫണ്ട് സമാഹരണം , വോട്ട് ചേര്‍ക്കല്‍ എന്നീ ചര്‍ച്ചകള്‍ നടന്നു. റമദാന്‍ റിലീഫുമായി പാവപ്പെട്ട കുടുംബങ്ങളിലേക്ക് ഭക്ഷണകിറ്റ് വിതരണം ചെയ്യാന്‍ യോഗം തീരുമാനിച്ചു. സി.എച്ച് സെന്റര്‍ ഫണ്ട് കളക്ഷന്‍ വനിതാ ലീഗ് വാര്‍ഡ് തലത്തില്‍ പിരിക്കുവാനും,
വോട്ട് ചേര്‍ക്കാനുള്ള മുഴുവന്‍ ആളുകളെയും വോട്ട് ചേര്‍പ്പിക്കുന്ന കാര്യത്തില്‍ വനിതാ ലീഗ് ശക്തമായ ഇടപെടല്‍ നടത്തുമെന്നും യോഗം തീരുമാനിച്ചു. ജനറല്‍ സെക്രട്ടറി ഹാജറ സലാം സ്വാഗതം പറഞ്ഞു. പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ബഷീര്‍ ചിത്താരി, കര്‍ഷകസംഘം വനിതാ വിങ് ജില്ലാ പ്രസിഡന്റ് ഫാത്തിമ പി എം, കര്‍ഷകസംഘം മണ്ഡലം ജനറല്‍ സെക്രട്ടറി ഷാക്കിറ കെ സി,വൈസ് പ്രസിഡന്റുമാരായ സഫീറ ഹുസൈന്‍, റംല കൊത്തിക്കാല്‍,സി.എച്ച്. ഖദീജ ചിത്താരി എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ കര്‍ഷകസംഘം വനിതാ വിങ് ജില്ലാ പ്രസിഡന്റ് ഫാത്തിമ പി എംനെയും, മണ്ഡലം വനിതാ വിങ്ങ് സെക്രട്ടറി ഷാക്കിറ കെ.സി യെയും, വൈസ് പ്രസിഡന്റുമാരായ സഫീറ ഹുസൈന്‍, റംല കൊത്തിക്കാലിനെയും സ്‌നേഹോപഹാരം നല്‍കി ആദരിച്ചു.ഫരീദ നന്ദിയും പറഞ്ഞു

 

error: Content is protected !!