നിലാങ്കര കുതിരക്കാളി ഭഗവതി ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവവും ലക്ഷം ദീപം സമര്‍പ്പണവും നാളെ

കാഞ്ഞങ്ങാട്: നിലാങ്കര കുതിരക്കാളി ഭഗവതി ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവവും ലക്ഷം ദീപം സമര്‍പ്പണവും 25ന് നടക്കുമെന്ന് ആഘോഷ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു . രാവിലെ 6ന് നടതുറക്കല്‍ തുടര്‍ന്ന് ക്ഷേത്രം തന്ത്രി കക്കാട്ട് ഇല്ലത്തില്‍ നാരായണപട്ടേരിയുടെ നേതൃത്വത്തില്‍ ഗണപതി ഹോമം. പ്രതിഷ്ഠാദിന വിശേഷങ്ങള്‍ പൂജകള്‍, പ്രസാദ വിതരണം. ഉച്ചക്ക് 12 മുതല്‍ അന്ന പ്രസാദ വിതരണം. വൈകിട്ട് 6ന് ദീപാരാധന, 6.30ന് ലക്ഷം ദീപം സമര്‍പ്പണം.വാര്‍ത്താസമ്മേളനത്തില്‍ ആഘോഷകമ്മിറ്റി ചെയര്‍മാന്‍ കൊവ്വല്‍ ദാമോദരന്‍, ജനറല്‍ കണ്‍വീനര്‍ കൃഷ്ണന്‍ പനങ്കാവ്, ട്രഷറര്‍ ഗംഗാധരന്‍ കൊവ്വല്‍, ക്ഷേത്രം പ്രസിഡന്റ് സുന്ദരന്‍ കുറന്തൂര്‍, സെക്രട്ടറി സുമേഷ് കൊവ്വല്‍ സ്റ്റോര്‍, സാമ്പത്തിക കമ്മിറ്റി ചെയര്‍മാന്‍ പവിത്രന്‍ ഞാണിക്കടവ്, രക്ഷാധികാരിമാരായ പി. ദാമോദരപണിക്കാര്‍, എം കുഞ്ഞമ്പാടി, കണ്‍വീനര്‍ സുരേന്ദ്രന്‍ എന്നിവര്‍ സംബന്ധിച്ചു. ക്ഷേത്രത്തിലെ പൂര മഹോത്സവം മാര്‍ച്ച് 27 മുതല്‍ 31 വരെ തീയ്യതികളിലായി നടക്കും. 27 ന് രാവിലെ 10ന് ദീപവും തിരിയും കൊണ്ടുവരാല്‍ വൈകിട്ട് 6 30 ന് പൂരക്കാഴ്ച, തുടര്‍ന്ന് എഴുന്നള്ളത്ത്.28 ന് പുതുക്കൈ എടയങ്ങാട്ട് ഭഗവതി ക്ഷേത്രത്തിലേക്ക് മറത്ത്കളിക്ക് കൊണ്ടുപോകല്‍. 29 ന് മൂന്നാം പൂരം എഴുന്നള്ളത്ത്.30 ന് രാവിലെ 10 മണി മുതല്‍ സുകുമാരന്‍ പണിക്കര്‍ നീലാങ്കര, തമ്പാന്‍ പണിക്കര്‍ പുതുക്കൈ തമ്മിലുള്ള മറത്ത് കളി. 31ന് നിലാങ്കര കുതിരക്കാളി ഭഗവതി ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവവും ലക്ഷം ദീപം സമര്‍പ്പണവും നാളെപൂരം കളി വിശേഷാല്‍ പൂജയ്ക്ക് ശേഷം വൈകിട്ട് 3ന് തുലാഭാരം. തുടര്‍ന്ന് പൂരക്കളി.

 

error: Content is protected !!