ഒടയംചാല്‍: വൃക്കരോഗം ബാധിച്ചു ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ രക്ഷിക്കാന്‍ നാട്ടുകാരുടെ നേതൃത്വ ത്തില്‍ ചികില്‍സാ സഹായം സ്വരൂപിച്ചെങ്കിലും ഏറ്റുവാങ്ങാതെ ഓട്ടോ ഡ്രൈവറായ യുവാവ് മരണത്തിന് കീഴടങ്ങി.
കോടോം ബേളൂര്‍ പഞ്ചായത്തിലെ ചക്കിട്ടടുക്കത്തെ എ.മുരളീധരനാണ് (37) ആണ് ചികില്‍സക്കിടെ ഇന്നലെ രാത്രി
മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ മരണപ്പെട്ടത്. പാന്‍ക്രിയാസിലെ അണു ബാധ വൃക്കയുടെ പ്രവര്‍ത്ത നത്തെ ബാധിച്ചതിനാല്‍ ഡയാലിസിസ് ചെയ്തു വരികയായിരുന്നു. മുരളീധരനെ സാ ധാരണ ജീവിതത്തിലേക്കു തി രികെയെത്തിക്കാന്‍ ചികിത്സക്കായി നാട്ടുകാരുടെ നേതൃത്വത്തില്‍ കോടോം ബേളൂര്‍ പഞ്ചായത്തംഗം പി.ഗോപാലക്യ ഷ്ണന്‍ ചെയര്‍മാനായും കെ.ബാലകൃഷ്ണന്‍ കണ്‍വീനറായും ജനകീയ കമ്മിറ്റി പ്രവര്‍ത്തിച്ച വരികയായിരുന്നു. ചക്കിട്ടടുക്കത്തെ വി. ദാമോദരന്‍ നായരുടെയും രാധയുടെയും മകനാണ്.
ഭാര്യ: സുകന്യ കക്കറ ഏക മകന്‍ അഥര്‍വ് എല്‍കെജി വിദ്യാര്‍ത്ഥി . സഹോദരി: സരിത കോതോട്ടു പാറ.മൃതദേഹം ഒടയംചാലില്‍ പൊതുദര്‍ശനത്തിന് വെച്ചു. ഉച്ചയേടെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും
