കാസര്‍കോട്: കര്‍ണാടക സംസ്ഥാനത്ത് മാത്രം വില്‍പ്പനയ്ക്ക് അനുമതിയുള്ള വിദേശ മദ്യവുമായി യുവാവിനെ കുമ്പള എക്സൈസ് സംഘം പിടികൂടി. മഞ്ചേശ്വരം കോയിപ്പാടി നായ്ക്കാപ്പ് ദേശം സ്വദേശി കെ.അക്ഷിത്
ആണ് അറസ്റ്റിലായത്. ഇന്നലെ ഉച്ചയ്ക്ക് 12.50ഓടെ കുമ്പള ടൗണിലെ ബദിയടുക്ക റോഡിലുള്ള ഹോട്ടല്‍ രാജ്കമലിന് മുന്‍വശത്ത് വെച്ചാണ് ഇയാള്‍ പിടിയിലായത്. പ്രതിയുടെ കൈവശം വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 5.4 ലിറ്റര്‍ കര്‍ണാടക വിദേശ മദ്യവും എക്സൈസ് സംഘം കണ്ടെടുത്തു. കുമ്പള എക്സൈസ് റേഞ്ച് പ്രിവന്റീവ് ഓഫീസര്‍ എം.വി.ജിജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. കോടതി പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. പരിശോധന സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍ മൊയ്തീന് സാദിക്ക്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അഖിലേഷ്, ധനേഷ്, ശ്രീനാഥ്, പ്രസന്നന് എന്നിവരും ഉണ്ടായിരുന്നു.കുമ്പള മേഖലയില്‍ അനധികൃത മദ്യവില്‍പ്പനയ്ക്കെതിരെ ശക്തമായ പരിശോധന തുടരുമെന്ന് എക്സൈസ് വകുപ്പ് അറിയിച്ചു.
വിദേശമദ്യം കടത്തിയ കേസില്‍ യുവാവ് റിമാന്റില്‍
