ബ്ലോക്ക് പഞ്ചായത്ത് ആസ്ഥാനം ചെറുവത്തൂര്‍ ആക്കണമെന്ന് ചെറുവത്തൂര്‍ പ്രസ് ഫോറം;  രാജീവന്‍ ഉദിനൂര്‍ (പ്രസിഡന്റ്), ഉദിനൂര്‍ സുകുമാരന്‍ (സെക്രട്ടറി),സുധീരന്‍ മയ്യിച്ച (ട്രഷറര്‍)

ചെറുവത്തൂര്‍: നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ ആസ്ഥാനം ചെറുവത്തൂര്‍ ആക്കണമെന്ന് ചെറുവത്തൂര്‍ പ്രസ് ഫോറം യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. തൃക്കരിപ്പൂര്‍, പടന്ന,വലിയപറമ്പ്, പിലിക്കോട്, ചെറുവത്തൂര്‍,കയ്യൂര്‍ ചീമേനി ഗ്രാമ പഞ്ചായത്തുകള്‍ ജില്ലയുടെ തെക്കേ അറ്റത്തായതിനാല്‍ എല്ലാവരുടെയും യാത്രാസൗകര്യം കണക്കിലെടുത്ത് ബ്ലോക്ക് പഞ്ചായത്തിന്റെ ആസ്ഥാനം ചെറുവത്തൂര്‍ ആക്കുമെന്ന് നേരത്തെ ശുപാര്‍ശ ചെയ്തത് ആണെങ്കിലും തദ്ദേശ സ്വയംഭരണ വകുപ്പ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കുന്നത് വൈകിപ്പിച്ചതാണെന്നും യോഗം ചൂണ്ടികാണിച്ചു. യോഗത്തില്‍ വൈസ് പ്രസിഡന്റ് പ്രകാശന്‍ മാണിയാട്ട് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഉദിനൂര്‍ സുകുമാരന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. പ്രസന്നന്‍ കാരിയില്‍, എ.മുകുന്ദന്‍, സുധീരന്‍ മയ്യിച്ച, എന്‍.പ്രശാന്ത്, രജീഷ് കുളങ്ങര, ദിജേഷ് പട്ടോട്, കുഞ്ഞിക്കണ്ണന്‍ മുട്ടത്ത്, ദേവീദാസ് പിലിക്കോട്. മുരളി ആണൂര്‍, അജേഷ് കരക്കേരു, രാജീവന്‍ ഉദിനൂര്‍, അറഫാത്ത് ചെറുവത്തൂര്‍, ഉറുമീസ് തൃക്കരിപ്പൂര്‍, പി.വി ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. നിലവിലുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റി പുനഃസംഘടിപ്പിച്ചു. ഭാരവാഹികള്‍: രാജീവന്‍ ഉദിനൂര്‍ ( പ്രസിഡന്റ് ), പ്രകാശന്‍ മാണിയാട്ട്, പ്രസന്നന്‍ കാരിയില്‍, രജീഷ് കുളങ്ങര( വൈസ് പ്രസിഡന്റ് ) ഉദിനൂര്‍ സുകുമാരന്‍ ( സെക്രട്ടറി) ദിജേഷ് പട്ടുവം, വിജയന്‍ ചീമേനി ( ജോയിന്റ് സെക്രട്ടറിമാര്‍) സുധീരന്‍ മയ്യിച്ച ( ട്രഷറര്‍ ).

 

error: Content is protected !!