പരപ്പ: നിര്‍ത്തിയിട്ട പാല്‍ വിതരണ വാഹനം തനിയെ പുറകോട്ട് പോയി മറിഞ്ഞു. പുലിയന്‍കുളത്ത് ഇന്ന് രാവിലെയാണ് സംഭവം. എളനാട് പാല്‍ വിതരണം ചെയ്യുന്ന കെഎല്‍ 08 സി.ബി. 2614 നമ്പര്‍ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ സമീപത്തെ കടയില്‍ പാല്‍ വിതരണം ചെയ്യുന്നതിനിടയില്‍ വാഹനം തനിയെ പിറകോട്ട് പോയാണ് മറിഞ്ഞത്. ലിറ്റര്‍ കണക്കിന് പാല്‍ റോഡില്‍ ഒഴുകിപ്പോയി.
