വേനല്‍ ചൂട്: ഡ്രൈവിങ്ങ് ടെസ്റ്റ്, വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധന സമയം ക്രമീകരിച്ചു

കാഞ്ഞങ്ങാട്: വേനല്‍ ചൂട് വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ കാഞ്ഞങ്ങാട് സബ് ആര്‍ ടി ഓഫീസിന്‍ കീഴില്‍ വരുന്ന ഡ്രൈവിങ്ങ് ടെസ്റ്റ്, വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധന എന്നിവയുടെ സമയം ഫെബ്രുവരി 26 മുതല്‍ മെയ് 20 വരെ താഴെ പറയുന്ന രീതിയില്‍ ക്രമീകരിച്ചിരിക്കുന്നു. ഡ്രൈവിംഗ് ടെസ്റ്റ് രാവിലെ 7 മണി മുതല്‍ വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധന രാവിലെ 8.30 മുതല്‍ ഈ കാലയളവില്‍ ടെസ്റ്റുകള്‍ക്ക് തീയതി ലഭിച്ചവര്‍ സമയമാറ്റം അനുസരിച്ച് ഹാജരാകേണ്ടതാണയെന്ന് ജോയിന്റ് ആര്‍ടിഒ, സബ് ആര്‍ ടി ഓഫീസ് നിന്ന് അറിയിച്ചു.

 

error: Content is protected !!