കാഞ്ഞങ്ങാട്: കെ.ജി.ഒ.എ. കാഞ്ഞങ്ങാട് ഏരിയയുടെ മുപ്പത്തിയഞ്ചാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി പുതിയകോട്ട മാന്തോപ്പ് മൈതാനിയില്‍ പൊതുയോഗം നടത്തി. കാസര്‍കോട് ജില്ല പഞ്ചായത്ത് മെമ്പര്‍ കെ. സബീഷ് ഉദ്ഘാടനം ചെയ്തു. കെ. ജി. ഒ. എ. ജില്ല സെക്രട്ടറിയേറ്റ് അംഗം ഡോ. വിക്രം കൃഷ്ണന് അധ്യക്ഷത വഹിച്ചു. കെ.ജി.ഒ.എ. ജില്ല പ്രസിഡണ്ട് മധു കരിമ്പില്‍,എന്‍.ജി. ഒ യൂണിയന് കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി എ ജയേഷ്, കെ.ജി.ഒ.എ കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി സ.മനോജ് കുമാര്‍ പി. വി. പെരിയ യൂണിറ്റ് സെക്രട്ടറി കെ. പ്രസാദ്. എന്നിവര്‍ സംസാരിച്ചു.
