ഉദുമ ബാര പാറമ്മല്‍ തറവാട് കളിയാട്ടം 26, 27 തീയതികളില്‍ ; കുലകൊത്തല്‍ ചടങ്ങു നടന്നു

പാലക്കുന്ന്: കഴകത്തിന്റെ അധിനതയില്‍ വരുന്ന വയനാട്ടുകുലവന്‍ ദൈവത്തിന്റെ ആരാധന കേന്ദ്രവുമായ ഉദുമ ബാര പാറമ്മല്‍ തറവാട് കളിയാട്ടം ഫിബ്രവരി 26, 27 തീയതികളില്‍ നടക്കും. കളിയാട്ടത്തിന്റെ ഭാഗമായി തറവാട്ടില്‍ കൊല കൊത്തല്‍ ചടങ്ങു നടന്നു. കളിയാട്ട ഭാഗമായി 26 ന് സന്ധ്യക്ക് മറുട്ട്, തുടര്‍ന്ന് തിടങ്ങല്‍, കുളിച്ചു തോറ്റം. 27 ന് രാവിലെ 6 മണിക്ക് കുറത്തിയമ്മ തെയ്യം, 11 മണിക് വിഷ്ണുമൂര്‍ത്തി, തുടര്‍ന്ന് പടിഞ്ഞാറെ ചാമുണ്ഡി തെയ്യം 12 മണിക്ക് ഗുളികന്‍ തെയ്യം എന്നിവ അരങ്ങിലെത്തും.

 

error: Content is protected !!