റിലീഫ് പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കുക : ബഷീര്‍ വെള്ളിക്കോത്ത്

കാഞ്ഞങ്ങാട് : വാര്‍ഡുതലങ്ങളില്‍ ഫലപ്രദവും സ്ഥായിയായതുമായ റിലീഫ് പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ മുഴുവന്‍ വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റികളും പോഷക ഘടകങ്ങളും മുന്നോട്ട് വരണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും നിയോജക മണ്ഡലം പ്രസിഡന്റ്‌റുമായ ബഷീര്‍ വെള്ളിക്കോത്ത് ആഹ്വാനം ചെയ്തു. താല്‍കാലികാവിശ്യത്തിന്റെ നിര്‍വൃതി ലക്ഷ്യം വെച്ച് കൊണ്ടുള്ള കിറ്റുകള്‍ പോലെത്തവയുടെ വിതരണത്തിന് പകരം ഓരോ വാര്‍ഡിലുള്ള ഒന്നോ രണ്ടോ കുടുംബത്തിന് ഉപജീവന മാര്‍ഗ്ഗമാക്കിമാറ്റാവുന്ന വിധത്തില്‍ തൊഴില്‍ മാര്‍ഗ്ഗങ്ങള്‍ നല്‍കുന്ന രീതി റിലീഫ് പ്രവര്‍ത്തനങ്ങളാല്‍ സ്വീകരിക്കണമെന്ന് അജാനൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത ബഷീര്‍ ഓര്‍മ്മിപ്പിച്ചു. വേദന അനുഭവിക്കുന്നവന്റെയും അവശത അനുഭവിക്കുന്നവന്റെയും കണ്ണുനീരൊപ്പലാണ് ഹൃദയങ്ങളില്‍ നിന്നും ഹൃദയങ്ങളിലേക്കുള്ള ആശയ സംവേദനത്തിന്റെ ഏറ്റവും ഉദാത്തവും അനുകരണീയമായ മാതൃകയെന്നും ഇസ്ലാം ഉയര്‍ത്തിപിടിക്കുന്ന മാനവ ഐക്യത്തിന്റെയും സഹ ജീവി സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും സന്ദേശം സമൂഹത്തിലെത്തിക്കാന്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ മാര്‍ഗം തിരഞ്ഞെടുക്കണമെന്നും ബഷീര്‍ തുടര്‍ന്ന് പറഞ്ഞു. അജാനൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് ഓഫീസില്‍ ചേര്‍ന്ന യോഗം വൈസ് പ്രസിഡന്റ് ഹസൈനാര്‍ മുക്കൂട് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ബഷീര്‍ ചിത്താരി സ്വാഗതം പറഞ്ഞു. മണ്ഡലം വൈസ് പ്രസിഡന്റ് തെരുവത്ത് മൂസ ഹാജി, പി.എം. ഫാറൂഖ്, കെ.എം.മുഹമ്മദ് കുഞ്ഞി,സി. എച്ച്. സുലൈമാന്‍, കുഞ്ഞാമ്മദ് മുക്കൂട്, മാണിക്കോത്ത് അബൂബക്കര്‍, ഷുക്കൂര്‍ പള്ളിക്കാടത്ത്, അയ്യൂബ് പി. എച്ച്, നദീര്‍ കൊത്തിക്കാല്‍, താഹ മാട്ടുമ്മല്‍, ഹമീദ് ചിത്താരി തുടങ്ങിയവര്‍ സംസാരിച്ചു

 

error: Content is protected !!