സൗത്ത് ചിത്താരി മുസ്ലിം ലീഗ് ഇഫ്താറിന് തുടക്കം

കാഞ്ഞങ്ങാട് : സൗത്ത് ചിത്താരി മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ റമദാന്‍ മാസം മുഴുവനും നടത്തപ്പെടുന്ന ഇഫ്താര്‍ വിരുന്നിന് തുടക്കം കുറിച്ചു.വഴിയാത്രക്കാര്‍ക്കും മറ്റും സൗത്ത് ചിത്താരിയില്‍ പ്രത്യേകം സജ്ജമാക്കിയ ഇഫ്താര്‍ ടെന്റ്റിലാണ് ഇഫ്താര്‍ ഒരുക്കിയിരിക്കുന്നത്.ഉദ്ഘാടന ചടങ്ങ് വാര്‍ഡ് പ്രസിഡണ്ട് ബഷീര്‍ മാട്ടുമ്മലിന്റെ അധ്യക്ഷതയില്‍ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മണ്ഡലം പ്രസിഡന്റുമായ ബഷീര്‍ വെള്ളിക്കോത്ത് ഉദ്ഘാടനം നിര്‍വഹിച്ചു.സൗത്ത് ചിത്താരി ഖത്തീബ് ജുനൈദ് ജലാനി പ്രാര്‍ത്ഥന നടത്തി.വാര്‍ഡ് ജനറല്‍ സെക്രട്ടറി സി.പി.സുബൈര്‍ സ്വാഗതം പറഞ്ഞു.ദേശീയ കൗണ്‍സിലര്‍ എ.ഹമീദ് ഹാജി,ജമാഅത്ത് പ്രസിഡന്റ് ഹബീബ് കൂളിക്കാട്, ട്രഷറര്‍ ശറഫുദ്ധീന്‍ ബെസ്റ്റ് ഇന്ത്യ,പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ബഷീര്‍ ചിത്താരി, സെക്രട്ടറി ഖാലിദ് അറബിക്കാടത്ത്,സി.എച്ച്. മുഹമ്മദ് കുഞ്ഞി,കെ. എം.മുഹമ്മദ് കുഞ്ഞി കൊളവയല്‍, കരീം മട്ടന്‍, പി. അബൂബക്കര്‍ ഹാജി, വാര്‍ഡ് ട്രഷറര്‍ പി.കുഞ്ഞബ്ദുള്ള ഹാജി,വാര്‍ഡ് മെമ്പര്‍ സി. എച്ച്. നിസാമുദ്ധീന്‍,അഹമ്മദ് കപ്പണക്കാല്‍,ബക്കര്‍ ഖാജ,ഇ.കെ. ശംസുദ്ധീന്‍,അസീസ് ചാപ്പയില്‍,മൊയ്ദീന്‍ കുഞ്ഞി തൊട്ടി, റഫീഖ് പുതിയ വളപ്പില്‍,അബ്ദുള്ള കക്കൂത്തില്‍,മജീദ് തായല്‍,അബ്ദുല്‍ ഖാദര്‍,സി. കെ.അഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു

 

error: Content is protected !!