കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട് നഗരസഭ 2026 29 വര്ഷത്തെകുടുംബശ്രീ സിഡിഎസ് ഭരണസമിതിയുടെ സത്യപ്രതിജ്ഞ നടന്നു. സിഡിഎസ് ചെയര്‍പേഴ്സണ്‍, വൈസ് ചെയര്‍പേഴ്സണ്‍ , ഭരണസമിതി അംഗങ്ങള്‍ എന്നിവരുടെ സത്യപ്രതിജ്ഞയാണ് നടന്നത്. ആലാമി പള്ളി മുന്‍സിപ്പല്‍ മിനി കോണ്‍ഫറന്‍സ് ഹാളില്‍ കാഞ്ഞങ്ങാട് നഗരസഭ ഫസ്റ്റ്സി ഡി എസ് ഭരണസമിതിയിലെ 24 അംഗങ്ങളുടെയും,, സെക്കന്‍ഡ് സിഡിഎസിലെ 23 അംഗങ്ങളുടെയും സത്യപ്രതിജ്ഞ ചടങ്ങാണ് നടന്നത്. ഫസ്റ്റ് സിഡിഎസ് ചെയര്‍പേഴ്സണ്‍ അയി അതിയാമ്പൂര് ഏഴാം വാര്‍ഡില്‍ നിന്നു സി ഡി എസ് അംഗമായി തെരഞ്ഞെടുത്ത എം പുഷ്പലതയും ,വൈസ് ചെയര്‍പേഴ്സണ്‍ വാഴുന്നോറടി 24 ആം വാര്‍ഡില്‍ നിന്നും തെരഞ്ഞെടുത്ത എന്‍ പി പ്രേമവല്ലി യും സെക്കന്‍ഡ് സിഡിഎസ് ചെയര്‍പേഴ്സണ്‍ ആയി മൂവാരിക്കുണ്ട് 36ാം വാര്‍ഡില്‍ നിന്നുള്ള പി വി രത്നാവതിയും കുശാല്‍നഗറില്‍ 44 ാം വാര്‍ഡില്‍ നിന്നുള്ള പി പ്രഭ വൈസ് ചെയര്‍പേഴ്സണും ആയുള്ള ഭരണസമിതിയാണ് സ്ഥാനം ഏറ്റെടുത്തത്. റിട്ടേണിങ് ഓഫീസര്‍ പി.പവിത്രന്, എ ആര് ഒ ശ്രീകാന്ത്. എച്ച്. എസ് എന്നിവര്‍ പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. കാഞ്ഞങ്ങാട് നഗരസഭ കുടുംബശ്രീ മെമ്പര്‍ സെക്രട്ടറി എന്‍ വി ദിവാകരന്,സിറ്റി മിഷന് മാനേജര്‍ ബിനീഷ് ജോയ്, മുന്‍ ചെയര്‍പേഴ്സണ്‍ മാരായ കെ സുജിനി, സൂര്യ ജാനകി, കുടുംബശ്രീ സി ഒ ശ്രീവിദ്യ ഇ. ടി,എം ഇ സി എം ശ്രീഷ്മ, അക്കൗണ്ടന്റ് മാരായ കെ ഷീബ, എം സുമ എന്നിവര്‍ സംബന്ധിച്ചു.
