കൃഷിയിടത്തില്‍ വെള്ളം നനയ്ക്കാന്‍ പോയ വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു; കൊടവലം പാലത്തിന് സമീപം താമസിക്കുന്ന എം. ഗംഗാദേവി ആണ് മരിച്ചത്

കോട്ടപ്പാറ: കൃഷിയിടത്തില്‍ വെള്ളം നനയ്ക്കാന്‍ പോയ വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു.കൊടവലം പാലത്തിന് സമീപം താമസിക്കുന്ന എം. ഗംഗാദേവി (76) ആണ് മരിച്ചത്. ഇന്ന് രാവിലെ വീടിനു സമീപത്തെ പറമ്പില്‍ കൃഷിക്ക് വെള്ളം ഒഴിക്കാന്‍ പോയതായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭര്‍ത്താവ് പരേതനായ ചേവരി നാരായണന്‍ നായര്‍. മക്കള്‍: ലീല (വാവടുക്കം), ലത (പനയാല്‍ ), ശിവദാസന്‍ (പെട്രോള്‍ പമ്പ് ജീവനക്കാരന്‍ നോര്‍ത്ത് കോട്ടച്ചേരി). സഹോദരങ്ങള്‍: ചന്ദ്രാവതി, ശ്രീദേവി, അശോകന്‍. സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന്.

 

error: Content is protected !!