അജാനൂര്‍ പഞ്ചായത്ത് ഹിന്ദു ഏകതാ സമ്മേളനം മാര്‍ച്ച്1ന്; നാളെ നടക്കുന്ന സപ്തശക്തി സംഗമ ത്തില്‍ കെ പി. ശശികല ടീച്ചര്‍ മുഖ്യപ്രഭാഷണം നടത്തും

മാവുങ്കാല്‍: രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് കേരളത്തിലെ എല്ലാ പഞ്ചായത്തിലും ഹിന്ദു ഏകതാ സമ്മേളനം നടന്നു വരികയാണ്.അജാനൂര്‍ പഞ്ചായത്ത് ഹിന്ദു ഏകതാ സമ്മേളനം മാര്‍ച്ച് 1 ന് വൈകീട്ട് 4ന് മാവുങ്കാല്‍ രാംദാസ് നഗറില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.ആര്‍.എസ്.എസ്.മുന്‍ പ്രാന്ത കാര്യവാഹ് ഗോപാലന്‍ കുട്ടി മാസ്റ്റര്‍ കോഴിക്കോട് മുഖ്യപ്രഭാഷണം നടത്തും.സ്വാഗത സംഘം ചെയര്‍മാന്‍ ഗംഗാധരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിക്കും.വിവിധ മേഖലയില്‍ കഴിവ് തെളിയിച്ച വ്യക്തികളേയും, പഞ്ചായത്തിലെ ആചാരസ്ഥാനികരേയും, ക്ഷേത്ര കര്‍മ്മികളേയും ആദരിക്കും. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ നടക്കും.സമ്മേള,നത്തിന്റെ ഭാഗമായി 22ന് രാവിലെ 9 ന് വിളംബര ഘോഷയാത്ര
ആനന്ദാശ്രമം പരിസരത്ത് നിന്ന് ആരംഭിച്ച് പുതിയകണ്ടം പരശിവ വിശ്വകര്‍മ്മ ക്ഷേത്രത്തില്‍ സമാപിക്കും. തുടര്‍ന്ന് നടക്കുന്ന സപ്തശക്തി സംഗമം (മാതൃ സംഗമം) ത്തില്‍ കെ പി. ശശികല ടീച്ചര്‍ മുഖ്യപ്രഭാഷണം നടത്തും.ഗീത ബാബു രാജ് അധ്യക്ഷത വഹിക്കും. വൈകീട്ട് 4ന് ,പഞ്ചായത്തിലെ വിവിധ ക്ലബുകള പങ്കെടുപ്പിച്ചു കൊണ്ട് കിഴക്കുംകരയില്‍ നിന്ന് മാവുങ്കാലിലേക്ക് കൂട്ടയോട്ടം സംഘടിപ്പിക്കും. വാര്‍ത്ത സമ്മേളനത്തില്‍ സംഘടന സമിതി ചെയര്‍മാന്‍ എം.ഗംഗാധരന്‍ മാസ്റ്റര്‍, കണ്‍വീനര്‍ പി ദിവാകരന്‍, സാമ്പത്തിക കമ്മിറ്റി ചെയര്‍മാന്‍ ടിവി ചന്ദ്രന്‍, വ്യവസ്ഥാ പ്രമുഖ് ബാലകൃഷ്ണന്‍ സൂര്യോദയം, വര്‍ക്കിംഗ് ചെയര്‍മാന്‍ പി. ഗണേഷ് എന്നിവര്‍ സംബസിച്ചു.

 

error: Content is protected !!